കോഴിക്കോട്: ഇന്ത്യയിലെ മുൻനിര പാദരക്ഷാ ഉത്പാദകരായ വി.കെ.സി പ്രൈഡിന് ഐകോണിക് ബ്രാൻഡ് ഒഫ് ഇന്ത്യ 2022 പുരസ്കാരം. മുംബയിൽ സംഘടിപ്പിച്ച അഞ്ചാമത് ഐകോണിക് ബ്രാൻഡ് ഒഫ് ഇന്ത്യ കോൺക്ലേവിൽ പുരസ്കാരം വി.കെ.സി ഗ്രൂപ്പ് എംഡി വി.കെ.സി. റസാക്ക്, ഡയറക്ടർ വി. റഫീഖ് എന്നിവർ മുൻ ഇന്ത്യൻ ഫുട്ബാൾ താരം ബൈചൂങ് ബൂട്ടിയയിൽ നിന്ന് ഏറ്റുവാങ്ങി.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിപണി സാന്നിധ്യം, പാരമ്പര്യം, സ്ഥിരത, ഗുണനിലവാരം, ബ്രാൻഡിന്റെ പ്രകടനം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് വി.കെ.സി പ്രൈഡിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 200 കോടി രൂപയിലധികം വിറ്റുവരവുള്ള കമ്പനിയെക്കുറിച്ചും സേവനങ്ങളെയും വില്പനയെയും കുറിച്ചുള്ള പൊതുജനാഭിപ്രായം, വിവിധ സംസ്ഥാനങ്ങളിലെ വ്യാപാരം എന്നിവയും പുരസ്കാരത്തിനായി പരിഗണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |