മുബയ്: റിലയൻസ് അജിയോ ബിസിനസ് അത് ലെയ്ഷർ ബ്രാൻഡ് എക്സലറെയ്റ്റ് പുറത്തിറക്കി. സ്പോർട്സ് പ്രേമികളുടെ അഭിരുചികൾക്കൊത്ത് ഉയർന്ന ഗുണനിലവാരമുള്ള സ്പോർട്സ് ഉപകരണങ്ങളും പാദരക്ഷകളുമാണ് വിപണിയിലിറക്കിയത്. 699 രൂപ വിലയിൽ തുടങ്ങുന്ന ബ്രാൻഡുകൾ മുതൽ പ്രത്യേക ഓഫറുകൾ ലഭ്യമാണ്.
സ്പോർട്സ് ഷൂസ്, ട്രാക് പാന്റ്, ടീ ഷർട്ട്, ഷോർട്സ് തുടങ്ങിയ വെെവിദ്ധ്യമാർന്ന സ്പോർട്സ് അനുബന്ധ ഉത്പന്നങ്ങളാണ് എക്സലറെയ്റ്റ് ബ്രാൻഡിൽ ലഭ്യമാകുക.
പ്രശസ്ത ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തു.
വളരെ സ്റ്റൈലിഷും ധരിക്കാൻ സുഖകരവുമായ ഉത്പന്നങ്ങളാണ് എക്സലറെയ്റ്റ് ബ്രാൻഡ് പുറത്തിറക്കിയിട്ടുള്ളത്. ഇവരുടെ ബ്രാൻഡ് സന്ദേശവും വളരെ പ്രചോദനകരമാണ്. നിർത്താതെ മുന്നേറുകയെന്ന ആ സന്ദേശം എനിക്കും ഏറെ പ്രയങ്കരമാണെന്ന് ഹാർദിക് പാണ്ഡ്യ പറഞ്ഞു.
ഗുണനിലവാരത്തിന് മുൻതൂക്കം നൽകുന്ന ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന ഉത്പന്നങ്ങളാണ് തങ്ങൾ പുറത്തിറക്കുന്നതെന്ന് റിലയൻസ് റീട്ടെയ്ൽ ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ പ്രസിഡന്റും സി.ഇ. ഒയുമായ അഖിലേഷ് പ്രസാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |