കൊച്ചി: റിയൽ എസ്റ്റേറ്റ് ഡെവലപ്പറും റുസ്തോംജീ ബ്രാൻഡ് ഉടമകളുമായ കീസ്റ്റോൺ റിയൽറ്റേഴ്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) നവംബർ 14 മുതൽ 16 വരെ നടക്കും.
560 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 75 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് ഐ.പി.ഒ.
10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 514 രൂപ മുതൽ 541 രൂപ വരെയാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 27 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 27ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ.എസ്. ഇയിലും ബി.എസ്. ഇയിലും ലിസ്റ്റ് ചെയ്യും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |