SignIn
Kerala Kaumudi Online
Friday, 19 April 2024 9.01 AM IST

നന്തിലത്ത് ജി മാർട്ട് 44-ാമത് ഹൈടെക് ഷോറൂം ചങ്ങനാശേരി​യി​ൽ

nandilath
നന്ദു ഗോപി​ലത്ത് ജി​ മാർട്ട്

ചങ്ങനാശേരി: സൗത്ത് ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ വിതരണക്കാരായ ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ 44-ാമത് ഹൈടെക് ഷോറൂം നന്തിലത്ത് ജിമാർട്ട് ചങ്ങനാശേരി ബൈപ്പാസ് റോഡിൽ തിങ്കളാഴ്ച രാവിലെ 10 .05 ന് ചങ്ങനാശേരി മുനിസിപ്പൽ ചെയർപേഴ്‌സൺ സന്ധ്യ മനോജ് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ ആദ്യവിൽപന നിർവഹിക്കും. മുനിസിപ്പൽ ഹെൽത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസമ്മ ജോബ്, നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, നന്തിലത്ത് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത് എന്നിവർ ദീപം തെളിയിക്കും. ഗോപു നന്തിലത്ത് ഗ്രൂപ്പ് സി​,ഇ. ഒ പി​. എ സുബൈർ, അഡ്മിനിസ്‌ട്രേറ്റിവ് മാനേജർ, ജോയ് എൻ.പി​ തുടങ്ങിയവരും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് എൽ.ഇ,ഡി​ ടിവികൾക്കൊപ്പം ഫുട്‌ബാൾ സമ്മാനമായി നൽകുന്ന ലക്കാ ലക്കാ ഓഫറും ഷൂട്ടൗട്ടിലൂടെ ടി​ ഷർട്ട് സമ്മാനമായി നൽകുന്ന ഗോളടിക്കൂ ഓഫറും ജി മാർട്ട് ഷോറൂമിൽ ലഭ്യമാണ്. കൂടാതെ ജി മാർട്ട് പഞ്ച് പഞ്ച് ഓഫറിലൂടെ 10 ടാറ്റ പഞ്ച് കാറുകളും, ഒരു കോടി രൂപയുടെ സമ്മാനങ്ങളും നറുക്കെടുപ്പിലടെ സമ്മാനമായി നൽകും. ഉദ്ഘാടനം പ്രമാണിച്ച് എല്ലാവിധ ഗൃഹോപകരണങ്ങൾക്കും 60 ശതമാനം വരെ ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.

ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി ലോകോത്തര ബ്രാൻഡഡ് ഗൃഹോപകരണങ്ങളും ഡിജിറ്റൽ ഗാഡ്ജറ്റുകളും ഒരു കുടക്കീഴിൽ അണിനിരത്തി മലയാളികൾക്ക് ലാഭകരമായ ഷോപ്പിംഗ് അനുഭവം ഒരുക്കുന്ന നന്തിലത്ത് ജിമാർട്ടിൽ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ ബജാജ് ഫിൻസെർവ്, എച്ച്.ഡി​.എഫ്.സി​ ഫിനാൻസ്,ഐ.ഡി​. എഫ്.സി​ ഫിനാൻസ്, എച്ച്.ഡി​. എഫ് ഫിനാൻസ്, കോട്ടക്ക്, പൈൻ ലാബ്‌സ് എന്നിവയുമായി ചേർന്ന് വിവിധ ബ്രാൻഡുകളുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് 5ശതമാനം മുതൽ 20ശതമാനം വരെ കാഷ് ബാക്ക് ഓഫറുകളും വൺ ഇ.എം. ഐ ബാക്ക് ഓഫറുകളും നോ കോസ്റ്റ് ഇ.എം.ഐ സ്‌കീമുകളും സീറോ പ്രോസസിംഗ് സ്‌കീമുകളും കൂടാതെ ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥകളിൽ കൂടുതൽ കാലാവധിയോടെ പലിശ രഹിത വായ്പാ സൗകര്യത്തിൽ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതികളും ഉപഭോക്താക്കൾക്കായി നടപ്പിലാക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച്ച വമ്പിച്ച വിലക്കുറവും നറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികൾക്ക് എൽ.ഇ.ഡി​ ടിവിയും സമ്മാനമായി നൽകും. ചങ്ങനാശേരി​ നഗരത്തി​ലും ഏറ്റവും മികച്ച ഓഫറുകൾ നൽകാൻ നന്തിലത്ത് ഗ്രൂപ്പ് എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ചെയർമാൻ ഗോപു നന്തിലത്ത് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.