SignIn
Kerala Kaumudi Online
Saturday, 20 April 2024 3.14 AM IST

ഉപഭോക്താക്കൾക്ക് വൻ ഇളവുമായി​  മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെയർപ്രൈസ് പ്രോമിസ്

malabar

കോഴിക്കോട്: ആഭരണത്തിന്റെ പണിക്കൂലിയിലും വിലയിലും വലിയ ഇളവുമായി​ രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ഇതോടെ സ്വർണം വൻ വി​ലക്കുറവി​ൽ ലഭ്യമാകും. കമ്പനി നടപ്പാക്കുന്ന വൺ ഇന്ത്യാ വൺ ഗോൾഡ് റേറ്റ് പദ്ധതിയുടെയും ഫെയർപ്രൈസ് പ്രോമിസ് പദ്ധതിയുടെയും ഭാഗമായാണ് ഇളവുകൾ.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത സ്വർണനിരക്കാണ് നിലവിലുള്ളത്. ഇവിടങ്ങളിൽ മാർക്കറ്റ് വിലയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈടാക്കുന്ന വിലയും തമ്മിൽ വലിയ അന്തരമുണ്ട്. പ്രധാന നഗരങ്ങളായ മുംബയിൽ 182 രൂപ, ഡൽഹിയിൽ 130 രൂപ, കൊൽക്കത്തയിൽ 319 രൂപ എന്നി​ങ്ങനെ വ്യത്യാസത്തിലാണ് മലബാർ കഴിഞ്ഞദിവസം സ്വർണവിൽപ്പന നടത്തിയത്.

കേവലം 2.9 ശതമാനം മുതലുള്ള പണിക്കൂലിയിൽ കരവിരുതും കലാചാരുതയും ഒത്തുചേർന്ന ആകർഷക ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് ഫെയർ പ്രൈസ് പ്രോമിസ് പദ്ധതി​യുടെ പ്രത്യേകത. ചെറുതും വലുതുമായ എല്ലാ പർച്ചേസുകൾക്കും ഫെയർപ്രൈസ് സേവനം എല്ലാവർക്കും ലഭ്യമാണ്. വില കൂട്ടിയിട്ട് പിന്നീട് കുറച്ചു കാണിക്കുന്ന തരത്തിലുള്ള ഡിസ്‌കൗണ്ടുകളല്ല, എല്ലാ പർച്ചേസിനും സുതാര്യമായ വിലകൾ ഉറപ്പുനൽകുക എന്നതാണ് ഫെയർപ്രൈസ് പ്രോമിസ്.

വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും വില വർദ്ധന ബാധി​ക്കാതി​രി​ക്കാനായി​ വിലയുടെ അഞ്ച് ശതമാനം മുതൽ നൽകി മുൻകൂർ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബുക്ക് ചെയ്ത ദിവസത്തെ വിലയോ ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണ് കുറവെന്ന് നോക്കി​ ആ വിലയ്ക്ക് ആഭരണങ്ങൾ ലഭിക്കും.

ആഭരണങ്ങൾക്ക് സൗജന്യ ഇൻഷ്വറൻസ് പരിരക്ഷയും സുതാര്യമായ പ്രൈസ് ടാഗും

ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലി, സ്റ്റോൺ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്‌റ്റോൺ ചാർജ് എന്നിവയും രേഖപ്പെടുത്തിയ സുതാര്യമായ പ്രൈസ് ടാഗ്, ആഭരണങ്ങൾക്ക് ആജീവനാന്ത ഫ്രീ മെയ്ന്റനൻസ്, പഴയ സ്വർണാഭരണങ്ങൾക്ക് 100% ബൈബാക്ക് ഗ്യാരണ്ടി​, സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പ് നൽകുന്ന ബി.ഐ.എസ് ഹാൾമാർക്കിംഗ്, ഫെയർ പ്രൈസ് പോളിസി, ഐ.ജി.ഐ - ജി.ഐ.എ സർട്ടിഫൈഡ് ഡയമണ്ടുകൾ, എല്ലാ ആഭരണങ്ങൾക്കും ഒരു വർഷത്തെ സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ, തൊഴിലാളികൾക്ക് കൃത്യമായ വേതനവും ന്യായമായ ആനുകൂല്യങ്ങളും തുടങ്ങിയ 10 പ്രോമിസുകളാണ് കമ്പനി ഉപഭോക്താക്കൾക്കായി നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.