SignIn
Kerala Kaumudi Online
Friday, 29 March 2024 6.31 PM IST

ചെറുകിട സംരംഭകരെ കണ്ടെത്താൻ ദേശീയ വെൻഡർ വികസന പരിപാടി ഇന്നും നാളെയും കൊച്ചിയിൽ

enter
ദേശീയ വെൻഡർ വികസന പരിപാടി

കൊച്ചി: കേന്ദ്ര, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾക്ക് ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും നൽകാൻ കഴിയുന്ന ചെറുകിട സംരംഭകരെ കണ്ടെത്താൻ കൊച്ചിയിലെ ഹോട്ടൽ ഗോകുലം പാർക്കിൽ ഇന്നും നാളെയും ദേശീയ വെൻഡർ വികസന പരിപാടി നടക്കും.

ഇന്ന് ഉച്ചയ്ക്ക് 12 ന് എം.എസ്.എം.ഇ കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ്മ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., പ്രതിരോധ മന്ത്രാലയ ഉപദേഷ്ടാവ് ലഫ്റ്റ. ജനറൽ വിനോദ് ഖണ്ടാരെ, കയർ ബോർഡ് ചെയർമാൻ ഡി. കുപ്പുരാമു, എം.എസ്.എം.ഇ ജോയിന്റ് ഡയറക്ടർ പ്രകാശ് ജി.എസ്., സിഡ്ബി ഡി.ജി.എം കെ.വി. കാർത്തികേയൻ, കൊച്ചി കപ്പൽശാല ചീഫ് ജനറൽ മാനേജർ എസ്. ഹരികൃഷ്ണൻ, ശ്രീജിത്ത് കെ. നാരായണൻ എന്നിവർ പങ്കെടുക്കും. ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണത്തിൽ പങ്കാളികളായ എം.എസ്.എം.ഇ സംരംഭകരെയും ചെറുകിട സംരംഭകർക്കായി നടപ്പാക്കുന്ന സീറോ ഡിഫക്ട് സീറോ എഫക്ട് പ്രകാരം കേരളത്തിൽ നിന്ന് ഗോൾഡ്, സിൽവർ സർട്ടിഫിക്കറ്റ് ലഭിച്ച സംരംഭകരെയും ചടങ്ങിൽ ആദരിക്കും. എസ്. ഹരികൃഷ്ണൻ, എം.എസ്.എം.ഇ അസിസ്റ്റന്റ് ഡയറക്ടർ മാർട്ടിൻ പി. ചാക്കോ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി കപ്പൽശാലയും തൃശൂർ എം.എസ്.എം.ഇ ഡവലപ്‌മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SMSME
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.