കൊച്ചി: സിമാറ്റ് സ്കൂൾ ഒഫ് എൻജിനീയറിംഗിലെ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ സെൽ സവീത ട്രാൻസ് ഡിസിപ്ലിനറി എന്റർപ്രണർഷിപ് പ്രമോഷൻ ആൻഡ് അപ്ലിഫ്റ്റ്മെന്റ് പാർകുമായി സഹകരിച്ച് ഉത്പന്ന പ്രദർശനവും നിക്ഷേപ ബന്ധ പരിപാടിയും സംഘടിപ്പിച്ചു. സിമാറ്റിലെ വിദ്യാർത്ഥികളുടെ നൂറിലേറെ പുതുമയുള്ള കണ്ടുപിടുത്തങ്ങൾ പ്രദർശനത്തിൽ അവതരിപ്പിച്ചു. മൗര്യ ഓട്ടോമേഷൻ ആൻഡ് റോബോട്ടിക് സിസ്റ്റംസ് സ്ഥാപകൻ ഹരിഹര സുബ്രഹ്മണ്യൻ, സ്പെയ്സ് കിഡ്സ് ഇന്ത്യ സ്ഥാപകയും സിഇഒയുമായ ഡോ ശ്രീമതി കേശൻ, ഇൻഫന്റ് എൻജിനീയേഴ്സ് മാനേജിംഗ് ഡയറക്ടർ രാജശേഖരൻ, സിമാറ്റ്സ് ചാൻസിലർ ഡോ. എൻഎം വീരയ്യൻ, ഡയറക്ടർ ഡോ രമ്യ ദീപക് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |