SignIn
Kerala Kaumudi Online
Thursday, 25 April 2024 12.24 PM IST

സൈബർ സുരക്ഷയ്ക്കായി വി സെക്യൂർ അവതരിപ്പിച്ച് വി ബിസിനസ്

vsecure

കൊച്ചി: വോഡഫോൺ ഐഡിയയുടെ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള വിഭാഗമായ വി ബിസിനസ് സമഗ്ര സൈബർ സുരക്ഷാ സംവിധാനമായ വി സെക്യൂർ അവതരിപ്പിച്ചു. നെറ്റ്‌വർക്ക്, ക്ലൗഡ്, എൻഡ് പോയിന്റുകൾ തുടങ്ങിയവയിൽ നിന്നുള്ള വിവിധങ്ങളായ വെല്ലുവിളികൾ നേരിടാൻ പര്യാപ്തമാക്കുന്നതാണ് ഈ സേവനം.

ഇന്ത്യയിലെ സംരംഭങ്ങളിൽ 52 ശതമാനവും ഇനിയും ക്ലൗഡ് അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും മറ്റും നടപ്പാക്കിയിട്ടില്ലാത്ത സ്ഥിതിയാണെന്ന് വി ബിസിനസിന്റെ റെഡി ഫോർ നെക്സ്റ്റ് സർവേ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ സഹകരണത്തിലൂടെ ഇന്ത്യയിലെ സൈബർ സുരക്ഷാ രംഗത്ത് വൻ മാറ്റങ്ങൾ വരുത്താനുള്ള അവസരമാണ് വി ബിസിനസിന് ലഭിച്ചിട്ടുള്ളതെന്ന് ഫസ്റ്റ്‌വേവ് ക്ലൗഡ് ടെക്‌നോളജി സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ഡാനി മാഹർ പറഞ്ഞു.

വി ബിസിനസുമായി ചേർന്ന് തങ്ങളുടെ മുൻനിര സംവിധാനങ്ങൾ ലഭ്യമാക്കി ഇന്ത്യയിലെ സ്ഥാപനങ്ങളെ സുരക്ഷിതമായി ഓൺലൈൻ ബിസിനസ് ചെയ്യാൻ പര്യാപ്തരാക്കുന്നതിൽ അഭിമാനമുണ്ടെന്ന് ട്രെൻഡ് മൈക്രോ കൺട്രി മാനേജർ വിജേന്ദ്ര കത്തിയാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.