SignIn
Kerala Kaumudi Online
Friday, 19 April 2024 5.08 AM IST

ട്വിറ്ററിന്റെ ഇൻഫ്രാ സ്ട്രക്ചർ വിഭാഗം മേധാവിയായി കൊല്ലം സ്വദേശി

sheen
ഷീൻ ഓസ്റ്റിൻ

കൊല്ലം: ട്വിറ്ററിന്റെ ഇൻഫ്രാ സ്ട്രക്ചർ ടീം മേധാവിയായി സി.ഇ.ഒ ഇലോൺ മസ്ക് നിയമിച്ചത് മലയാളി യുവ എൻജിനിയറെ. കൊല്ലം തങ്കശേരി സ്വദേശിയും ടെസ്‌ല കമ്പിനിയിൽ പ്രിൻസിപ്പൽ എൻജിനിയറുമായ ഷീൻ ഓസ്റ്റിൻ എന്ന നാൽപ്പത്തിരണ്ടുകാരനാണ് പുതുതായി തലപ്പത്ത് എത്തിയിരിക്കുന്നത്.

കമ്പനിയുടെ ഡേറ്റാ സെന്ററുകളടക്കമുള്ള എല്ലാ പ്രധാന സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെയും ചുമതല ഇൻഫ്രാ സ്ട്രക്ചർ ടീമിനാണ്. 2003ൽ ഐ.ടി.സി ഇൻഫോടെക്കിൽ കരിയർ ആരംഭിച്ച ഷീൻ ആക്സഞ്ചർ അടക്കമുള്ള കമ്പനികളിൽ ജോലി ചെയ്ത ശേഷം 2013ലാണ് ടെസ്‌ലയിൽ സീനിയർ സ്റ്റാഫ് സൈറ്റ് റിലയബിളി​റ്റി എൻജിനിയറായി എത്തുന്നത്. ടെസ്‌ലയുടെ ഡേറ്റാ സെന്റർ ഡിസൈൻ, ഓട്ടോ പൈലറ്റ് കമ്പ്യൂട്ടർ വിഷനുവേണ്ടിയുള്ള മെഷീൻ ലേണിംഗ് പ്ലാറ്റ്ഫോം അടക്കമുള്ളവയുടെ മേൽനോട്ടം അദ്ദേഹത്തിനായിരുന്നു. കണക്ടഡ് കാർ സർവീസ് ടീമിന്റെയും ഭാഗമായിരുന്നു. 2018ൽ ടെസ്‌ല വിട്ട് ബൈറ്റൻ എന്ന സ്റ്റാർട്ട് അപ്പിലേക്ക് നീങ്ങിയ ഷീൻ പിന്നീട് വിമാന കമ്പനിയായ എയർബസിന്റെ ഭാഗമായി. 2019ൽ ടെസ്‌ലയിൽ വീണ്ടും പ്രിൻസിപ്പൽ എൻജിനിയറായി തിരികെയെത്തി. പ്ലാറ്റ്ഫോം എൻജിനിയറിംഗ്, സൂപ്പർ കംപ്യൂട്ടിംഗ്, പ്ലാറ്റ്ഫോം സ്റ്റോറേജ് ഡേറ്റാ സെന്ററുകൾ എന്നിവയാണ് അദ്ദേഹത്തിന്റെ മേഖലകൾ.

കൊല്ലം തങ്കശേരിയിൽ റിട്ട. എസ്.ബി.ഐ മാനേജർ ഓസ്റ്റിൻ സഖറിയയുടെയും കൊല്ലം വിമല ഹൃദയ സ്കൂളിലെ റിട്ട. അദ്ധ്യാപിക അഡലീൻ ഓസ്റ്റിന്റെയും മകനാണ്. തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിലെ പഠനത്തിന് ശേഷം തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയിൽ നിന്ന് ബി.ടെക് നേടി. 2013 വരെ ഇന്ത്യയിലെ വിവിധ ഐ.ടി കമ്പനികളിലായിരുന്നു ജോലി. അമേരിക്കയിലെ കാലിഫോർണിയയിലാണ് താമസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.