കൊച്ചി: ബാങ്കിൽ നിന്നോ മറ്റു ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ ഇതുവരെ വായ്പ എടുക്കാത്ത ഉപഭോക്താക്കളുടെ വായ്പാ യോഗ്യത കണക്കാക്കാൻ ട്രാൻസ്യൂണിയൻ സിബിൽ പുതിയ ക്രെഡിറ്റ് സ്കോർ സംവിധാനം അവതരിപ്പിച്ചു. ക്രെഡിറ്റ് വിഷൻ എൻ.ടി.സി എന്ന പുതിയ സംവിധാനത്തിനായി മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. 101 മുതൽ 200 വരെയാണ് സ്കോർ. ഉയർന്ന സ്കോർ ക്രെഡിറ്റ് റിസ്ക്ക് കുറവും കുറഞ്ഞ സ്കോർ റിസ്ക് സാദ്ധ്യതയും സൂചിപ്പിക്കുന്നു. ഈ സ്കോറിംഗ് മോഡലുകൾ ക്രെഡിറ്റ് സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും മാത്രമാണ് ലഭ്യമാക്കുകയെന്ന് ട്രാൻസ്യൂണിയൻ സിബിൽ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ രാജേഷ് കുമാർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |