SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.02 PM IST

മുഖ്യ വ്യവസായ രംഗത്ത് ഉണർവിന്റെ കാലം

core

 നവംബറിൽ വളർച്ച 3.1%

ന്യൂഡൽഹി: 2020ലെ തളർച്ചയിൽ നിന്ന് മുഖ്യ വ്യവസായ മേഖല കരകയറുന്നു. നവംബറിൽ 3.1 ശതമാനത്തിലേക്കാണ് വളർച്ച മെച്ചപ്പെട്ടത്. 2020 നവംബറിൽ വളർച്ച നെഗറ്റീവ് 1.1 ശതമാനമായിരുന്നു. ക്രൂഡോയിൽ, സിമന്റ്, കൽക്കരി, പ്രകൃതിവാതകം, റിഫൈനറി ഉത്‌പന്നങ്ങൾ, വൈദ്യുതി, വളം, സ്‌റ്റീൽ എന്നീ സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ രംഗത്തുള്ളത്.

ഇതിൽ സിമന്റും (നെഗറ്റീവ് 3.2 ശതമാനം), ക്രൂഡോയിലും (നെഗറ്റീവ് 2.2 ശതമാനം) ഒഴികെയുള്ളവ നവംബറിൽ പോസിറ്റീവ് വളർച്ച കുറിച്ചു. കൽക്കരി 8.2 ശതമാനവും പ്രകൃതിവാതകം 23.7 ശതമാനവും ഉത്പാദന വർദ്ധന കുറിച്ചു. റിഫൈനറി ഉത്‌പന്നങ്ങൾ 4.3 ശതമാനവും വളം 2.5 ശതമാനവും സ്റ്റീൽ 0.8 ശതമാനവും വൈദ്യുതി 1.5 ശതമാനവും ഉയർന്നു.

നടപ്പുവർഷം ഏപ്രിൽ-നവംബറിൽ മുഖ്യ വ്യവസായ വളർച്ച 13.7 ശതമാനമായി മെച്ചപ്പെട്ടു; 2020 ഏപ്രിൽ-നവംബറിൽ വളർച്ച നെഗറ്റീവ് 11.1 ശതമാനമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CORE SECTOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.