SignIn
Kerala Kaumudi Online
Thursday, 25 April 2024 8.11 PM IST

കൊവിഡ്: പ്രത്യേക വായ്‌പാ പദ്ധതിയുമായി കനറാ ബാങ്ക്

canara

ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ മൂന്ന് പ്രത്യേക വായ്‌പാ പദ്ധതികൾ അവതരിപ്പിച്ച് പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. രജിസ്‌റ്റർ ചെയ്തിട്ടുള്ള ആശുപത്രി, നഴ്‌സിംഗ് ഹോം, മെഡിക്കൽ പ്രാക്‌ടീഷണർമാർ, ഡയഗ്‌നോസ്‌റ്റിക് സെന്ററുകൾ, പത്തോളജി ലാബുകൾ, ആരോഗ്യസേവന രംഗത്തെ മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്ക് കനറാ ചികിത്സാ ഹെൽത്ത്‌കെയർ പദ്ധതിപ്രകാരം 10 ലക്ഷം മുതൽ 50 കോടി രൂപവരെ വായ്‌പ നൽകും.

പലിശനിരക്കിൽ ഇളവുകളുള്ള വായ്‌പയ്ക്ക് 10 വർഷമാണ് തിരിച്ചടവ് കാലാവധി. 18 മാസം വരെ മോറട്ടോറിയവും ലഭിക്കും. കനറാ ജീവൻരേഖയാണ് രണ്ടാമത്തെ പദ്ധതി. ഇതുപ്രകാരം പലിശനിരക്കിൽ ഇളവുകളോടെ രണ്ടുകോടി രൂപവരെ വായ്‌പ നേടാം. രജിസ്‌റ്റർ ചെയ്‌ത ആശുപത്രികൾക്കും നഴ്‌സിംഗ് ഹോമുകൾക്കും മെഡിക്കൽ ഓക്‌സിജൻ, ഓക്‌സിജൻ സിലിണ്ടറുകൾ, ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ തുടങ്ങിയ ആരോഗ്യരക്ഷാ ഉപകരണങ്ങൾ നിർമ്മിക്കുന്നവർക്കും വിതരണക്കാർക്കുമാണ് ഈ വായ്‌പ നേടാനാവുക. പ്രോസസിംഗ് ഫീസില്ലെന്ന പ്രത്യേകതയുമുണ്ട്. എം.എസ്.എം.ഇകൾക്ക് ഈടുരഹിത വായ്‌പ ലഭിക്കും. എം.എസ്.എം.ഇ ഇതര കമ്പനികൾക്ക് 25 ശതമാനമാണ് കുറഞ്ഞ ഈട്. ഈ രണ്ട് വായ്‌പാ പദ്ധതികളുടെയും കാലാവധി 2022 മാർച്ച് 31 വരെയാണ്.

കൊവിഡ് ബാധിതർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് മൂന്നാമത്തെ പദ്ധതി. കനറാ സുരക്ഷാ പേഴ്‌സണൽ ലോൺ സ്‌കീം പ്രകാരം 25,000 രൂപ മുതൽ അഞ്ചുലക്ഷം രൂപവരെ അടിയന്തര വായ്‌പ ലഭിക്കും. കൊവിഡ് ചികിത്സയ്ക്കും ഡിസ്‌ചാർജ് ചെലവുകൾക്കും ഇതുപകരിക്കും. പ്രോസസിംഗ് ഫീസില്ലാത്ത വായ്‌പയ്ക്ക് തിരിച്ചടവിന് ആറുമാസ മോറട്ടോറിയവുമുണ്ട്. ഈ വർഷം സെപ്‌തംബർ 30 വരെയാണ് പദ്ധതിയുടെ കാലാവധി.

9,000 കോടി സമാഹരിക്കും

ഓഹരി, കടപ്പത്ര വില്പനകളിലൂടെ 9,000 കോടി രൂപ സമാഹരിക്കാൻ കനറാ ബാങ്കിന് ഡയറക്‌ടർ ബോർഡിന്റെ അനുമതി ലഭിച്ചു. 2,500 കോടി രൂപ യോഗ്യരായ നിക്ഷേപകരിൽ നിന്നും (ക്യു.ഐ.പി) 4,000 കോടി രൂപ അധിക ടിയർ-1 ബേസൽ-3 കടപ്പത്രങ്ങളിലൂടെയും ബാക്കി ടിയ‌‌ർ-2 ബേസൽ-3 കടപ്പത്രങ്ങളിലൂടെയുമാണ് സമാഹരിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, COVID, CANARABANK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.