കൊച്ചി: ഇന്ത്യയുൾപ്പെടെയുള്ള ഉപഭോക്തൃരാജ്യങ്ങൾക്ക് തലവേദനയുമായി ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയരുന്നു. ജൂൺ ഒന്നിന് ബാരലിന് 112 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇന്നലെ 121 ഡോളറിലെത്തി. ഇന്ത്യയുടെ വാങ്ങൽവില (ഇന്ത്യൻ ബാസ്കറ്റ്) മാർച്ച് ആദ്യവാരം 128 ഡോളറിൽ എത്തിയിരുന്നെങ്കിലും ഏപ്രിലിൽ 100 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇന്നലെ വില 115 ഡോളറാണ്. ജൂലായിലേക്കുള്ള വില്പനവില സൗദി അറേബ്യ ഉയർത്തിയതാണ് ക്രൂഡ് വില കുതിക്കാൻ മുഖ്യകാരണം.
₹107.71
ക്രൂഡോയിൽ വില കുതിക്കുകയാണെങ്കിലും ഇന്ത്യയിൽ ഏറെദിവസങ്ങളായി പെട്രോൾ, ഡീസൽവില പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ പരിഷ്കരിച്ചിട്ടില്ല. പെട്രോളിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില (തിരുവനന്തപുരം).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |