തൃശൂർ: അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധിച്ചതിനാൽ ബാത്ത് സോപ്പുകളുടെ വില കൂട്ടാൻ കേരളത്തിലെ ബ്യൂട്ടി സോപ്പ് നിർമ്മാതാക്കളുടെ കൺസോർഷ്യം തീരുമാനിച്ചു. 100 ഗ്രാം സോപ്പിന് വില 20 രൂപയിൽ നിന്ന് 25 രൂപയാകും. 75 ഗ്രാം സോപ്പിന് പുതുക്കിയ വില 20 രൂപ.
മലേഷ്യയിലെ പ്രതിസന്ധി, കടൽമാർഗമുള്ള ചരക്കുനീക്ക ഫീസ് വർദ്ധന എന്നിവയാണ് അസംസ്കൃതവസ്തു വില കൂടാൻ മുഖ്യ കാരണങ്ങൾ. ഇന്ധനവില വർദ്ധനയും തിരിച്ചടിയാണ്. പ്രതിസന്ധിമൂലം കേരളത്തിലെ 13ഓളം നിർമ്മാതാക്കൾ അടച്ചുപൂട്ടലിന്റെ വക്കിലുമാണെന്ന് കൺസോർഷ്യം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കൺസോർഷ്യം വഴി വില വർദ്ധന നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |