SignIn
Kerala Kaumudi Online
Thursday, 25 April 2024 10.04 AM IST

കേന്ദ്ര നികുതി സ്വീകരിക്കാൻ ധനലക്ഷ്‌മി ബാങ്കിന് അനുമതി

tax

തൃശൂർ: കേന്ദ്രസർക്കാരിനായി പ്രത്യക്ഷ-പരോക്ഷ നികുതികൾ സ്വീകരിക്കാൻ ധനലക്ഷ്‌മി ബാങ്കിന് അനുമതി. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ജെ.കെ.ശിവനും പ്രത്യക്ഷനികുതി ബോർഡ് പ്രിൻസിപ്പൽ ചീഫ് കൺട്രോളർ ഒഫ് അക്കൗണ്ട്‌സ് ഭാരതിദാസും പരോക്ഷനികുതി ബോർഡ് ചീഫ് കൺട്രോളർ ഒഫ് അക്കൗണ്ട്‌സ് ധ്രുവകുമാർ സിംഗും ഡൽഹിയിൽ ഒപ്പുവച്ചു.

ധനലക്ഷ്മി ബാങ്ക് ഉപഭോക്താക്കൾക്ക് ആദായനികുതി, ജി.എസ്.ടി തുടങ്ങിയവ ബാങ്കിന്റെ ശാഖകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും അടയ്ക്കാം. കഴിഞ്ഞ ഒക്‌ടോബറിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഏജൻസി ബിസിനസ് ബാങ്കായി റിസർവ് ബാങ്ക് ധനലക്ഷ്മി ബാങ്കിനെ അംഗീകരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DHANLAXMI BANK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.