കൊച്ചി: പ്രീസ്കൂൾ ശൃംഖലയായ യൂറോകിഡ്സ് കേരളത്തിൽ 2025ഓടെ 100 ഫ്രാഞ്ചൈസി ശൃംഖലയായി വളരാനുള്ള വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സംരംഭകരുടെ ഭാവി മെച്ചപ്പെടുത്താനും കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികൾക്ക് ഉന്നത ഗുണമേന്മയുള്ള പ്രാരംഭ വിദ്യാഭ്യാസം നൽകാനും ലക്ഷ്യമിട്ടാണിതെന്ന് ലെറ്റ്ഹൗസ് ലേണിംഗ് പ്രീകെ ഡിവിഷൻ സി.ഇ.ഒ കെ.വി.എസ്.ശേഷസായി പറഞ്ഞു. 2025ഓടെ രാജ്യത്ത് പ്രീസ്കൂളുകൾ മൂവായിരത്തിലേക്ക് ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |