SignIn
Kerala Kaumudi Online
Friday, 29 March 2024 4.17 PM IST

ഐ.ഡി.ബി.ഐ ബാങ്കിൽ കണ്ണുനട്ട് പ്രേംവത്സ

prem-watsa

കൊച്ചി: കേന്ദ്രസർക്കാരിന്റെയും എൽ.ഐ.സിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ഐ.ഡി.ബി.ഐ ബാങ്കിന്റ ഭൂരിപക്ഷ ഓഹരികളും നിയന്ത്രണവും സ്വന്തമാക്കാൻ ഇന്ത്യൻ വംശജനും കനേഡിയൻ ശതകോടീശ്വരനുമായ പ്രേംവത്സ നയിക്കുന്ന ഫെയർഫാക്‌സ് ഒരുങ്ങുന്നു.

കേന്ദ്രത്തിന് ഐ.ഡി.ബി.ഐ ബാങ്കിൽ 45.48 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇതുമുഴുവൻ വാങ്ങുന്നത് സംബന്ധിച്ച് ഫെയർഫാക്‌സിന്റെ ഇന്ത്യാ വിഭാഗമായ ഫെയർഫാക്‌സ് ഇന്ത്യ ഹോൾഡിംഗ്‌സ് ധനമന്ത്രാലയവുമായി പ്രാഥമിക ചർച്ച നടത്തിയെന്നാണ് സൂചന. കേന്ദ്ര ഓഹരികൾ വാങ്ങുമ്പോൾ ബാങ്കിന്റെ നിയന്ത്രണാധികാരവും നൽകണമെന്ന് ഫെയർഫാക്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് ധനമന്ത്രാലയം അനുകൂലമായി പ്രതികരിച്ചെന്നും സൂചനയുണ്ട്.

നിലവിൽ ബാങ്കിനെ നിയന്ത്രിക്കുന്ന എൽ.ഐ.സിയുടെ ഓഹരി പങ്കാളിത്തം 49.24 ശതമാനമാണ്. എൽ.ഐ.സിയുടെ പാതി ഓഹരികളും ഫെയർഫാക്‌സ് വാങ്ങിയേക്കും. ബാങ്കിൽ പരമാവധി 25 ശതമാനത്തിലേക്ക് എൽ.ഐ.സി ഓഹരി പങ്കാളിത്തം കുറച്ചേക്കും. ഓഹരിപങ്കാളിയായി എൽ.ഐ.സി തുടരണമെന്ന നിബന്ധനയും ഫെയർഫാക്‌സ് മുന്നോട്ടുവച്ചെന്ന് അറിയുന്നു. ഓഹരിവില്പന നീക്കം സംബന്ധിച്ച് കേന്ദ്രമോ ഫെയർഫാക്‌സോ ഐ.ഡി.ബി.ഐ ബാങ്കോ എൽ.ഐ.സിയോ പ്രതികരിച്ചിട്ടില്ല.

ഓഹരിയിൽ മുന്നേറി

ഐ.ഡി.ബി.ഐ ബാങ്ക്

പ്രമോട്ടർസ്ഥാനത്ത് ഫെയർഫാക്‌സ് എത്തുമെന്ന വാർത്തകളെത്തുടർന്ന് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരിവില ഇന്നലെ ഉയർന്നു. 1.65 ശതമാനം നേട്ടവുമായി 37.05 രൂപയിലാണ് മൂല്യമുള്ളത്.

 സമ്പദ്‌പ്രതിസന്ധിയിലായിരുന്ന ബാങ്കിന്റെ നിയന്ത്രണം 2019 സെപ്തംബറിലാണ് എൽ.ഐ.സി ഏറ്റെടുത്തത്.

 പൊതുമേഖലാ ഓഹരിവില്പനയുടെ ഭാഗമായി ബാങ്കിലെ ഓഹരികൾ വിറ്റൊഴിയുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

ലയനവഴിയിൽ ഐ.ഡി.ബി.ഐ

ബാങ്ക്, സി.എസ്.ബി ബാങ്ക്

തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ കാത്തലിക് സിറിയൻ ബാങ്കിനെ ഫെയർഫാക്‌സ് 2019 ഫെബ്രുവരിയിൽ ഏറ്റെടുത്തിരുന്നു. ബാങ്കിന്റെ പേര് പിന്നീട് സി.എസ്.ബി ബാങ്ക് എന്നുമാറ്റി.

ഒരാൾക്ക്/ഒരു സ്ഥാപനത്തിന് ഒരേസമയം രണ്ടുബാങ്കുകളുടെ പ്രമോട്ടറാകാൻ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഐ.ഡി.ബി.ഐ ബാങ്കിനെ സി.എസ്.ബി ബാങ്കുമായി ലയിപ്പിക്കാൻ ഫെയർഫാക്‌സ് ശ്രമിച്ചേക്കും.

എൽ.ഐ.സി ഓഹരി താഴേക്ക്

ഓഹരിവിപണിയിൽ 949 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌ത എൽ.ഐ.സി ഓഹരികൾ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് 777.40 രൂപയിൽ. വിപണിമൂല്യം 6 ലക്ഷംകോടി രൂപയിൽ നിന്ന് 4.91 ലക്ഷം കോടി രൂപയായും താഴ്‌ന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, IDBI BANK, CSB BANK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.