തിരുവനന്തപുരം: കേന്ദ്ര പദ്ധതികൾക്കായി ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കി ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എഫ്.സി.ഐ) കേരളത്തിലെ ഡിപ്പോകൾ. കൊവിഡ് പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ) പ്രകാരം രാജ്യത്ത് 80 കോടിപ്പേർക്കാണ് പൊതുവിതരണ സംവിധാനം (പി.ഡി.എസ്) വഴി മേയ്, ജൂൺ മാസങ്ങളിൽ സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ അധികമായി നൽകുന്നത്. എ.എ.വൈ., പി.എച്ച്.എച്ച് ഗുണഭോക്താക്കൾക്ക് അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യങ്ങളാണ് സൗജന്യമായി ലഭ്യമാക്കുക.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ പി.എം.ജി.കെ.എ.വൈ പ്രകാരം സൗജന്യ റേഷനും നൽകുന്നുണ്ട്. അടുത്ത നാലുമാസത്തേക്ക് എൻ.എഫ്.എസ്.എ., പി.എം.ജി.കെ.എ.വൈ, കേന്ദ്രം സ്പോൺസർ ചെയ്യുന്ന മറ്റ് പദ്ധതികൾ എന്നിവയ്ക്കാവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ കേരളത്തിലെ ഡിപ്പോകളിൽ ലഭ്യമാണെന്ന് എഫ്.സി.ഐ ജനറൽ മാനേജർ (കേരളം) വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |