കൊച്ചി: മാനേജ്മെന്റ് മികവിനുള്ള ആഗോള അംഗീകാരമായ ഐ.എസ്.ഒ 22301:2019 സ്വന്തമാക്കി ഫെഡറൽ ബാങ്ക്. ബി.എസ്.ഐയാണ് ബാങ്കിന്റെ ബിസിനസ് കണ്ടിന്യൂയിറ്റി മാനേജ്മെന്റ് സംവിധാനത്തിന് (ബി.സി.എം.എസ്) അംഗീകാരം നൽകിയത്. ആഗോള മാനദണ്ഡങ്ങൾ പ്രകാരമുള്ള ഈ സർട്ടിഫിക്കേഷൻ ഫെഡറൽ ബാങ്കിന്റെ സമഗ്രതയ്ക്കും കരുത്തിനുമുള്ള അംഗീകാരമാണെന്ന് ബാങ്കിന്റെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ ഉപഭോക്താക്കൾക്ക് തടസമില്ലാതെ സേവനം ലഭ്യമാക്കാൻ കഴിയുന്ന കരുത്തുറ്റ ചട്ടക്കൂടാണ് ബി.സി.എം.എസ് സർട്ടിഫിക്കേഷിലൂടെ ലഭ്യമായതെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |