കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്ക് തുടക്കമിട്ടു. അമേരിക്കൻ ധനകാര്യസേവന കമ്പനിയായ വീസയുമായി ചേർന്ന് മൂന്നുതാരം കാർഡുകളാണ് പുറത്തിറക്കുന്നത്. ആകർഷക ഓഫറുകളും ആനുകൂല്യങ്ങളുമുള്ള കാർഡുകൾ ആദ്യഘട്ടത്തിൽ നിലവിലെ ഉപഭോക്താക്കൾക്കാണ് നൽകുക.
ഉയർന്ന നിക്ഷേപമുള്ളവർക്ക് സെലെസ്റ്റ, കുടുംബാവശ്യങ്ങൾ നിറവേറ്റാനുള്ള ഇംപീരിയോ, യുവാക്കൾക്കും യുവ പ്രൊഫഷണലുകൾക്കുമുള്ള സിഗ്നെറ്റ് എന്നിവയാണ് കാർഡുകൾ. 0.49 ശതമാനം മുതൽ മാത്രമാണ് പ്രതിമാസ പലിശനിരക്ക്. വാർഷിക പലിശനിരക്ക് 5.88 ശതമാനം മുതൽ.
മൂന്ന് ക്ളിക്കിലൂടെ കാർഡ് സ്വന്തമാക്കാവുന്ന 'ഡിജിറ്റൽ ഫസ്റ്റ്" സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |