SignIn
Kerala Kaumudi Online
Thursday, 25 April 2024 4.08 PM IST

സുഗന്ധവ്യ‌ഞ്ജന കർഷകർക്ക് പരിശീലനം

cardamom

കൊച്ചി: സ്‌പൈസസ് ബോർഡുമായി സഹകരിച്ച് കേരളത്തിലെ സുഗന്ധവ്യഞ്ജന കർഷകർക്കായി ഇടുക്കിയിൽ ഫ്ളിപ്കാർട്ട് പരിശീലപരിപാടി സംഘടിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ എഫ്.പി.ഒകളിൽ നിന്നുള്ളവർ സംബന്ധിച്ചു.

കർഷകർക്ക് കൂടുതൽ വിപണികൾ ലഭിക്കാൻ സ്‌പൈസസ് ബോർഡുമായുള്ള ഫ്ളിപ്കാർട്ടിന്റെ സഹകരണം വഴിയൊരുക്കുമെന്ന് ഫ്ളിപ്കാർട്ട് ഗ്രോസറി വൈസ് പ്രസിഡന്റും ഹെഡ്ഡുമായ സ്മൃതി രവിചന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ തനത് സുഗന്ധവ്യഞ്ജനങ്ങളായ ഇഞ്ചി, വെളുത്തുള്ളി, വാനില, ഏലം, ഗ്രാമ്പൂ, കറുവാപ്പട്ട, കുരുമുളക്, ജാതിക്ക, തേയില, കാപ്പി എന്നിവയുടെ ഉയർന്ന നിലവാരമുള്ള ഇനങ്ങൾ ഫ്ളിപ്കാർട്ട് വിറ്റഴിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SPICES, FLIPKART
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.