SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.11 PM IST

ഫോറസ്‌റ്റ് ഗോഡസ് നിർമ്മാണ യൂണിറ്റ് കോവിൽമലയിൽ

forest

ഇടുക്കി: ഫോറസ്റ്റ് ഗോഡസ് കമ്പനിയുടെ ഇടുക്കി കട്ടപ്പന കോവിൽമലയിലെ നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, കമ്പനി ഡയറക്ടർ ബോർഡ് അംഗവും കോവിൽമല മന്നാൻവിഭാഗം രാജാവുമായ രാമൻ രാജമന്നാൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. മന്നാൻ ഗോത്രവിഭാഗത്തിന്റെ 700 വർഷത്തോളം പാരമ്പര്യമുള്ള തനത് മരുന്നുകൂട്ടുകളാണ് ഫോറസ്റ്റ് ഗോഡസ് വിപണിയിലെത്തിക്കുന്നത്.

ഹെയർ ഓയിൽ, തലവേദന ഒഴിവാക്കാനുള്ള മൈഗ്രേൻ ഓയിൽ, ത്വക്കിലെ കരപ്പൻ മാറ്റാനുള്ള എക്സിമ ഓയിൽ, കുട്ടികൾക്കുള്ള ബ്രഹ്മി ഓയിൽ, കലർപ്പില്ലാത്ത തേൻ തുടങ്ങിയവയാണ് ഉത്പന്നങ്ങൾ. രാമൻ രാജമന്നാന്റെ സുഹൃത്തും വ്യവസായിയുമായ ശരത് മോഹനാണ് ബ്രാൻഡായി ഗോത്ര ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ മുൻകൈ എടുത്തത്. ഡയറക്‌ടർമാരായ മായാജാനകി, മനുമോഹൻ, കെ.എസ്. സുജ എന്നിവരും സംബന്ധിച്ചു. www.forestgoddess.inൽ ഉത്പന്നങ്ങൾ ലഭ്യമാണ്. ജനുവരി മുതൽ കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും ലഭ്യമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, FOREST GODDESS, FOREST
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.