മുംബയ്: എക്കാലത്തെയും ഉയരത്തിൽ നിന്ന് ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം താഴേക്കിറങ്ങി. സെപ്തംബർ പത്തിന് സമാപിച്ച വാരത്തിൽ 134 കോടി ഡോളർ താഴ്ന്ന് 64,111.3 കോടി ഡോളറാണ് ശേഖരമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയിൽ ശേഖരം 889.5 കോടി ഡോളർ വർദ്ധിച്ച് സർവകാല റെക്കാഡായ 64,245.3 കോടി ഡോളറിലെത്തിയിരുന്നു.
വിദേശ കറൻസി ആസ്തി (എഫ്.സി.എ) 93.4 കോടി ഡോളർ താഴ്ന്ന് 57,887.9 കോടി ഡോളറായതാണ് കഴിഞ്ഞവാരം തിരിച്ചടിയായത്. കരുതൽ സ്വർണശേഖരം 41.3 കോടി ഡോളർ കുറഞ്ഞ് 3,766.9 കോടി ഡോളറുമായെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ടിലുണ്ട്. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |