കൊച്ചി: ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില പവന് വീണ്ടും 36,000 രൂപ കടന്നു. 200 രൂപ വർദ്ധിച്ച് 36,120 രൂപയാണ് ഇന്നലെ വില. 25 രൂപ ഉയർന്ന് ഗ്രാം വില 4,515 രൂപയായി. ഈമാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ജൂലായ് ഒന്നുമുതൽ ഇതിനകം പവന് 920 രൂപയും ഗ്രാമിന്115 രൂപയും വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |