കൊച്ചി: ഓഹരി വിപണിയുടെ തളർച്ച സ്വർണത്തിന് ഇന്നലെ നേട്ടമായി. കേരളത്തിൽ പവൻവില 360 രൂപ വർദ്ധിച്ച് 36,120 രൂപയിലെത്തി. ഗ്രാംവില 45 രൂപ ഉയർന്ന് 4,515 രൂപയായി. രാജ്യാന്തര വില ഔൺസിന് 1,789 ഡോളറിൽ നിന്ന് 1,814 ഡോളർ വരെയെത്തി. നിക്ഷേപകർ ഓഹരികളെ കൈവിട്ട് സ്വർണത്തിലേക്ക് ചേക്കേറിയതാണ് നേട്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |