SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.47 PM IST

പൊന്നിൻ വിലയിൽ മിന്നുന്ന മുന്നേറ്റം

gold

 പവൻ വില 6 മാസത്തെ ഉയരത്തിൽ

 പവന് : ₹36,720  ഗ്രാമിന് : ₹4,590

കൊച്ചി: ആഭരണപ്രിയരെ ആശങ്കയിലാക്കി സ്വർണവിലയുടെ വൻ കുതിപ്പ്. സംസ്ഥാനത്ത് പവൻവില ഇന്നലെ 560 രൂപ വർദ്ധിച്ച് കഴിഞ്ഞ ജൂണിന് ശേഷമുള്ള ഏറ്റവും ഉയരമായ 36,720 രൂപയിലെത്തി. 70 രൂപ ഉയർന്ന് 4,590 രൂപയാണ് ഗ്രാമിന്. ഈമാസം ഇതുവരെ പവന് 1,080 രൂപ വർദ്ധിച്ചു; ഗ്രാമിന് 135 രൂപയും.

കേരളത്തിലെ വിലയെ സ്വാധീനിക്കുന്ന മുംബയിൽ 260 രൂപ വർ‌ദ്ധിച്ച് പത്തു ഗ്രാമിന് വില 48,250 രൂപയാണ്. രാജ്യാന്തരവില ഔൺസിന് 1,842.55 ഡോളറിൽ നിന്നുയർന്ന് ഇന്നലെ 1,865.31 ഡോളർ വരെ എത്തിയതാണ് ആഭ്യന്തര വിലക്കുതിപ്പിന് കളമൊരുക്കിയത്.

സ്വർണവും അമേരിക്കയും

അമേരിക്കയിൽ നാണയപ്പെരുപ്പം 1990ന് ശേഷമുള്ള ഏറ്റവും ഉയരത്തിലെത്തിയതാണ് ആഗോളതലത്തിൽ സ്വർണവിലയെ മുന്നോട്ട് നയിച്ചത്. നാണയപ്പെരുപ്പം ആശങ്കയായതോടെ നിക്ഷേപകർ ഓഹരി, കടപ്പത്ര വിപണികളെ കൈവിട്ട് സ്വർണത്തിലേക്ക് കൂടേറിയത് വിലക്കുതിപ്പുണ്ടാക്കി. ഈ ട്രെൻഡ് തുടരുമെന്നും സ്വർണവില വരുംനാളുകളിലും കൂടുമെന്നുമാണ് കരുതപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, GOLD PRICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.