SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.24 PM IST

യു.ഐ.ഡി പതിക്കാനാവുന്നില്ല; സ്വർണ വിപണിയിൽ പ്രതിസന്ധി

gold

കൊച്ചി: സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് യുണീക്ക് ഐഡന്റിഫിക്കേഷൻ (യു.ഐ.ഡി) ഈമാസം ഒന്നുമുതൽ നിർബന്ധമാക്കിയെങ്കിലും ആഭരണത്തിൽ അത് പതിച്ചുകിട്ടാത്തത് വിപണിയെ പ്രതിസന്ധിയിലാക്കുന്നു. ഹാൾമാർക്കിംഗ് സെന്ററുകൾ യു.ഐ.ഡി പതിക്കുന്നത് വൈകിപ്പിക്കുന്നതാണ് തിരിച്ചടി. 'മാനക്" ഓൺലൈൻ സെർവർ തകരാറിലായതാണ് കാരണമെന്ന് സെന്ററുകൾ പറയുന്നു.

കേരളത്തിൽ ഇന്നലെ ഒരിടത്തും യു.ഐ.ഡി പതിച്ചുനൽകിയില്ലെന്നും പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, AKGSMA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.