SignIn
Kerala Kaumudi Online
Thursday, 25 April 2024 1.28 PM IST

എൽ.പി.ജി സബ്സിഡി: കേന്ദ്രം ചെലവിട്ടത് വെറും ₹242 കോടി

lpg

കൊച്ചി: കൊവിഡിൽ വിലകുറഞ്ഞത് ചൂണ്ടിക്കാട്ടി വീട്ടാവശ്യത്തിനുള്ള എൽ.പി.ജി സബ്സിഡി പരിമിതപ്പെടുത്തിയ കേന്ദ്രസർക്കാരിന് കഴിഞ്ഞ സാമ്പത്തികവർഷം (2021-22) ഈയിനത്തിൽ ചെലവായത് വെറും 242 കോടി രൂപ. കൊവിഡിന് മുമ്പ് 2018-19ൽ കേന്ദ്രത്തിന്റെ എൽ.പി.ജി സബ്സിഡി ബാദ്ധ്യത 37,209 കോടി രൂപയായിരുന്നു. 2019-20ൽ ഇത് 24,172 കോടി രൂപയായി കുറഞ്ഞു. 2020-21ൽ ചെലവിട്ടത് 11,896 കോടി രൂപ.

2020 മേയിൽ വീട്ടാവശ്യത്തിനുള്ള സിലിണ്ടർ (14.2 കിലോഗ്രാം) വില 589 രൂപയായി കുറഞ്ഞിരുന്നു. ഇത് ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സബ്സിഡി പരിമിതപ്പെടുത്തിയത്. ലഡാക്ക്, ആൻഡമാൻ പോലെ വിദൂരസ്ഥലത്തേക്ക് ചരക്കുനീക്കം ആവശ്യമായ സ്ഥലത്തെ ഉപഭോക്താക്കൾക്ക് മാത്രമാണ് തുടർന്ന് സബ്സിഡി ലഭിച്ചത്; അതും നാമമാത്രമായിരുന്നു. അഞ്ചുലക്ഷം രൂപയ്ക്കുമേൽ വാർഷിക വരുമാനമുള്ളവർക്ക് സബ്സിഡി സ്വയം വേണ്ടെന്നുവയ്ക്കാൻ ഓപ്‌ഷൻ നൽകിയതും കേന്ദ്രത്തിന് നേട്ടമായിരുന്നു.

സിലിണ്ടർ വില പിന്നീട് വീണ്ടും 1,000 രൂപ കടന്നതിന് പിന്നാലെ (തിരുവനന്തപുരം വില ഇപ്പോൾ 1,062 രൂപ) കേന്ദ്രം സബ്സിഡി ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ഉജ്വല യോജനക്കാർക്കുമാത്രം സിലിണ്ടറൊന്നിന് 200 രൂപ വീതം സബ്സിഡിയോടെ പ്രതിവർഷം 12 സിലിണ്ടറുകൾ നൽകാനാണ് കഴിഞ്ഞ മേയിൽ കേന്ദ്രം തീരുമാനിച്ചത്. ഈയിനത്തിൽ കേന്ദ്രത്തിന് 6,100 കോടി രൂപയുടെ ബാദ്ധ്യതയുണ്ടാകും. കേരളത്തിൽ മൂന്നുലക്ഷത്തോളം ഉജ്വല യോജന ഉപഭോക്താക്കളുണ്ട്.

സബ്സിഡി മൂന്നുതരം

മൂന്നുതരം എൽ.പി.ജി സബ്സിഡികളാണ് കേന്ദ്രം നൽകിയിരുന്നത് - 1) ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് സബ്സിഡി നൽകുന്ന ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്‌ഫർ ഫോർ എൽ.പി.ജി (ഡി.ബി.ടി.എൽ). 2) പ്രധാനമന്ത്രി ഉജ്വല യോജന (പി.എം.യു.വൈ). 3) പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് (പി.എം.ജി.കെ.പി).

സബ്സിഡി ബാദ്ധ്യത

കഴിഞ്ഞവർഷങ്ങളിൽ കേന്ദ്രം ചെലവിട്ട തുക (കോടിയിൽ) :

 2017-18 : ₹23,464

 2018-19 : ₹37,209

 2019-20 : ₹24,172

 2020-21 : ₹11,896

 2021-22 : ₹242

ഇന്ത്യയിൽ വില

കുറവെന്ന് കേന്ദ്രം

വീട്ടാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ (14.2 കിലോഗ്രാം) വില ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ ട്വീറ്റ്. വിവിധ രാജ്യങ്ങളുമായുള്ള താരതമ്യക്കണക്കും അദ്ദേഹം പങ്കുവച്ചു. കണക്ക് ഇങ്ങനെ:

 ഇന്ത്യ : ₹1,053.00 (ഡൽഹി വില)

 പാകിസ്ഥാൻ : ₹1,113.73

 ശ്രീലങ്ക : ₹1,243.32

 നേപ്പാൾ : ₹1,139.93

 ഓസ്‌ട്രേലിയ : ₹1,764.67

 അമേരിക്ക : ₹1,754.26

 കാനഡ : ₹2,411.20

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LPG, CYLINDER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.