തിരുവനന്തപുരം: യുവാക്കൾക്കായി ഹീറോ മോട്ടോകോർപ്പ് ഡേർട്ട് ബൈക്കിംഗ് ചലഞ്ച് (എച്ച്.ഡി.ബി.സി) ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നു. റൈഡർമാർ, ബൈക്കിംഗ് പ്രേമികൾ, അമച്വർ റൈഡർമാർ തുടങ്ങി ഓഫ് റോഡ് റേസിംഗിനോട് താത്പര്യമുള്ളവർക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. എച്ച്.ഡി.ബി.സി 45 നഗരങ്ങളിൽ നിന്നായി ഇന്ത്യയിലെ ഏറ്റവും മികച്ച അമച്വർ ഓഫ് റോഡ് റൈഡർമാരെ കണ്ടെത്തും. ഹണ്ടിലെ ജേതാവിനും രണ്ട് റണ്ണർഅപ്പുമാർക്കും ഹീറോ എക്സ്പൾസ് 200 ഫോർ വി ബൈക്കും 20 ലക്ഷം രൂപ മതിക്കുന്ന ഹീറോ സ്പോൺസർഷിപ്പ് കരാറുകളും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |