കൊച്ചി: എച്ച്.പി ഭാരം കുറഞ്ഞ പവലിയൻ എയറോ 13 നോട്ട്ബുക്ക് ഇന്ത്യയിലെത്തിച്ചു. എ.എം.ഡി റൈസൻ 5 ആൻഡ് 7 - 5800യു മൊബൈൽ പ്രൊസസറും എ.എം.ഡി റേഡിയോൺ ഗ്രാഫിക്സുമുള്ള ഈ നോട്ട്ബുക്കിന്റെ നിർമ്മാണം സുസ്ഥിരവും റീസൈക്കിൾ ചെയ്തതുമായ മെറ്റീരിയലുകൾ ഉപയോഗിച്ചാണ്. ഒരു കിലോയ്ക്ക് താഴെയാണ് ഭാരമെന്നതും പ്രത്യേകതയാണ്. 79,999 രൂപ മുതലാണ് വില.
അതിവേഗ വൈ-ഫൈ, മികച്ച ബാറ്ററി ബാക്കപ്പ്, മികച്ച കാഴ്ചാനുഭവം നൽകുന്ന 90 ശതമാനം സ്ക്രീൻ - ടു - ബോഡി അനുപാതം എന്നിങ്ങനെ മികവുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |