കൊച്ചി: ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ (ഐ.എ.എം) പ്രസിഡന്റായി ജബ്ബാർ കല്ലറക്കലിനെയും ജനറൽ സെക്രട്ടറിയായി സിജോയ് വർഗീസിനെയും മൂന്നാറിൽ നടന്ന ഏഴാം വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. അരുൺ രാജ് കർത്തയാണ് ട്രഷറർ.
ഷിബു അന്തിക്കാട്, കുമാർ നീലകണ്ഠൻ (വൈസ് പ്രസിഡന്റുമാർ), വാസുദേവൻ ആർ.വർമ്മ, ഹാരിസ് മണ്ണഞ്ചേരിൽ (ജോയിന്റ് സെക്രട്ടറിമാർ), സുശീൽ തോമസ് (ജോയിന്റ് ട്രഷറർ), സ്ളീബാ വർഗീസ്, ദിപു അന്തിക്കാട്, ശിവകുമാർ രാഘവ്, അനിൽ ജെയിംസ്, റോബിൻ ചിറ്റിലപ്പിള്ളി, സി.കെ.പ്രഗ്നേഷ്, നൗഫൽദീൻ സൈനുദീൻ (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.
ഫോട്ടോ:
ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ (ഐ.എ.എം) പ്രസിഡന്റ് ജബ്ബാർ കല്ലറക്കൽ, ജനറൽ സെക്രട്ടറി സിജോയ് വർഗീസ്, ട്രഷറർ അരുൺ രാജ് കർത്ത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |