ന്യൂഡൽഹി: ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളുടെ ഇടപാടിന് നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച്, അവ ഉപയോഗിച്ചുള്ള വ്യാപാരം എന്നിവയ്ക്ക് നികുതി ഏർപ്പെടുത്തുന്നതിനോട് നികുതി വകുപ്പും അനുകൂലമാണ്.
ബിറ്റ്കോയിൻ ഇടപാട് നടക്കുമ്പോൾ, അതിലൂടെ ആരെങ്കിലും വരുമാനം നേടുന്നുണ്ടെങ്കിൽ നികുതി ഈടാക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. നിലവിൽ, ഇന്ത്യ ക്രിപ്റ്റോകറൻസികളെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യയുടെ സ്വന്തം ക്രിപ്റ്റോകറൻസി ഡിസംബറിൽ പുറത്തിറക്കുമെന്ന് റിസർവ് ബാങ്കും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |