SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.32 AM IST

കയറ്റുമതിക്ക് പുതിയ ഉയരം; ഇറക്കുമതിയിലും മുന്നേറ്റം

exports

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഡിസംബറിൽ എക്കാലത്തെയും ഉയരമായ 3,729 കോടി ഡോളറിലെത്തി. എൻജിനിയറിംഗ്, പെട്രോളിയം ഉത്‌പന്നങ്ങൾ, ജെം ആൻഡ് ജുവലറി എന്നിവയുടെ കയറ്റുമതിക്കുതിപ്പാണ് നേട്ടമായത്. നടപ്പു സാമ്പത്തിക വർഷം (2021-22) ഏപ്രിൽ-ഡിസംബറിൽ മൊത്തം കയറ്റുമതി വരുമാനം 30,000 കോടി ഡോളറാണ്. 2020-21ലെ സമാനകാലത്തേക്കാൾ 48.85 ശതമാനവും 2019-20ലെ സമാനകാലത്തേക്കാൾ 26 ശതമാനവുമാണ് വളർച്ച.

2020-21ലെ മൊത്തം കയറ്റുമതി വരുമാനമായ 29,000 കോടി ഡോളർ നടപ്പുവർഷം ആദ്യ ഒമ്പതുമാസത്തിൽ തന്നെ മറികടന്നുവെന്ന പ്രത്യേകതയുണ്ട്. നടപ്പുവർഷം കേന്ദ്രം ലക്ഷ്യമിടുന്ന മൊത്തം കയറ്റുമതി വരുമാനം 40,000 കോടി ഡോളറാണ്. ഇതിന്റെ മൂന്നിലൊന്ന് വരുമാനം ആദ്യ ഒമ്പതുമാസത്തിൽ തന്നെ നേടിയെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ അഭിപ്രായപ്പെട്ടു.

2016 മുതൽ 2021 ഡിസംബർ വരെയുള്ള കണക്കെടുത്താൽ ഇക്കുറി ഒക്‌ടോബർ, നവംബർ, ഡിസംബർ - ത്രൈമാസ മൊത്തം കയറ്റുമതി വരുമാനമായ 10,300 കോടി ഡോളർ എക്കാലത്തെയും ഉയരമാണ്. കയറ്റുമതിയിൽ 80 ശതമാനം പങ്കുവഹിക്കുന്ന ടോപ് 10 കമ്മോഡിറ്റി ഉത്‌പന്നങ്ങൾ 41 ശതമാനം വാർഷിക വളർച്ച കഴിഞ്ഞമാസം നേടി. കയറ്റുമതിയിൽ 26 ശതമാനം പങ്കുവഹിക്കുന്ന എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ 37 ശതമാനം വളർച്ച കുറിച്ചു. എട്ടു ശതമാനം പങ്കുവഹിക്കുന്ന ജെം ആൻഡ് ജുവലറിയുടെ വളർച്ച 15.08 ശതമാനമാണെന്നും പീയുഷ് ഗോയൽ പറഞ്ഞു.

1,​050 ടൺ കടന്ന്

പൊന്നിൻ ഇറക്കുമതി

 എക്കാലത്തെയും ഉയർന്ന ഇറക്കുമതിച്ചെലവ്.

 ഇറക്കുമതി അളവിൽ 10 വർഷത്തെ ഉയരം.

ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി 2021ൽ കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും ഉയരമായ 1,050 ടണ്ണിലെത്തി. 430 ടണ്ണായിരുന്നു 2020ലെ ഇറക്കുമതി. സ്വർണം ഇറക്കുമതിച്ചെലവ് 2020നേക്കാൾ ഇരട്ടിയിലേറെ മുന്നേറി എക്കാലത്തെയും ഉയരമായ 5,570 കോടി ഡോളറാണ്. 2020ൽ ചെലവ് 2,200 കോടി ഡോളറായിരുന്നു. 2011ലെ 5,390 കോടി ഡോളറായിരുന്നു ഇതിനുമുമ്പത്തെ റെക്കാഡ്.

2020ൽ ഇന്ത്യയിൽ സ്വർണവില പത്തുഗ്രാമിന് സർവകാല റെക്കാഡായ 56,191 രൂപയിൽ എത്തിയിരുന്നു. 2021ൽ വില 43,320 രൂപയിലേക്ക് താഴ്‌ന്നത് ഇറക്കുമതി കൂടാനിടയാക്കി. കൊവിഡ് പ്രതിസന്ധി അയഞ്ഞതും കടകൾ സജീവമായതും ഉത്സവകാല ഡിമാൻഡും കഴിഞ്ഞവർഷം കരുത്തായി.

$5,927 കോടി

കഴിഞ്ഞമാസത്തെ മൊത്തം ഇറക്കുമതിച്ചെലവ് 5,927 കോടി ഡോളർ. 2019 ഡിസംബറിനേക്കാൾ 49.70 ശതമാനവും 2020 ഡിസംബറിനേക്കാൾ 38.06 ശതമാനവുമായിരുന്നു വളർച്ച.

$2,199 കോടി

ഡിസംബറിലെ വ്യാപാരക്കമ്മി (ഇറക്കുമതിച്ചെലവ് കയറ്റുമതി വരുമാനത്തേക്കാൾ കൂടുന്ന അവസ്ഥ) 2,199 കോടി ഡോളർ. 2020 ഡിസംബറിനേക്കാൾ 39.90 ശതമാനവും 2019 ഡിസംബറിനേക്കാൾ 76.10 ശതമാനവും അധികമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, EXPORTS, IMPORTS, GOLD, GOLD IMPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.