SignIn
Kerala Kaumudi Online
Friday, 29 March 2024 12.56 PM IST

കേരളത്തിൽ ദിനപത്രങ്ങളുടെ സ്വാധീനം പ്രസക്തം: വ്യവസായി മാത്യു ജോസഫ്

jen

കൊച്ചി: കേരളത്തിൽ ഉത്പന്ന വിപണനത്തിന് പരസ്യം ചെയ്യാനുദ്ദേശിക്കുന്ന വ്യവസായികൾ ദിനപത്രങ്ങളെയാണ് കൂടുതൽ ആശ്രയിക്കേണ്ടതെന്ന് പ്രമുഖ വ്യവസായിയും ഫ്രഷ് ടു ഹോം സഹസ്ഥാപകനുമായ മാത്യു ജോസഫ് പറഞ്ഞു. കേരളത്തിലെ പത്രമാദ്ധ്യമങ്ങളിൽ പരസ്യം ചെയ്യുമ്പോൾ കിട്ടുന്ന ഫലം നവമാദ്ധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നില്ലെന്നതാണ് ഫ്രഷ് ടു ഹോമിന്റെ അനുഭവം. മറ്റ് സംസ്ഥാനങ്ങളിൽ തിരിച്ചുമാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ഹോട്ടൽ ലൂമിനാറയിൽ വ്യാപാര വ്യവസായ രംഗത്തെ ചെറുപ്പക്കാരുടെ സംഘടനയായ ജെ.സി (ജൂനിയർ ചേംബർ) ഓൺട്രപ്രനേഴ്‌സ് നെറ്റ്‌വർക്ക് (ജെൻ) കൊച്ചിൻ ശാഖയുടെ 2022 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെൻ കൊച്ചിൻ ശാഖയുടെ പ്രസിഡന്റായി റിപ്പയർ കൊച്ചി മാനേജിംഗ് ഡയറക്‌ടർ ആർക്കിടെക്‌റ്റ് ഐ.കെ. ശ്യാം, സെക്രട്ടറിയായി പെപ്പെ ബിബക്യു സ്ഥാപകൻ ഷോൺ ജോർജ് എന്നിവർ ചുമതലയേറ്റു.

ജെൻ ബോർഡ് ചെയർമാൻ സി.എസ്. അജ്മൽ, സോൺ പ്രസിഡന്റ് ജോബിൻ കുര്യാക്കോസ്, പെർസെപ്‌ഷൻ മാനേജ്‌മെന്റ് വിദഗ്ദ്ധൻ സാലു മുഹമ്മദ്, ജിംലറ്റ് ജോർജ്, സത്താർ അലി, രവി മേനോൻ, ബിജു ഗോപി എന്നിവരും ചടങ്ങിൽ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, FRESH TO HOME, MATHEW JOSEPH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.