കൊച്ചി: ഇന്ത്യൻ ഓയിൽ കേരള ചീഫ് ജനറൽ മാനേജരും സംസ്ഥാന മേധാവിയുമായി സഞ്ജീബ് കുമാർ ബെഹ്റ ചുമതലയേറ്റു. വി.സി.അശോകൻ തമിഴ്നാട് തലവനായി സ്ഥലം മാറിയതിനെ തുടർന്നാണിത്.
കേരളത്തിലെ എണ്ണ വ്യവസായത്തിന്റെ സംസ്ഥാനതല കോ-ഓർഡിനേറ്റർ (എസ്.എൽ.സി) ചുമതലയും ബെഹ്റ വഹിക്കും. ഇന്ത്യൻ ഓയിലിൽ മൂന്നു ദശകങ്ങളുടെ അനുഭവമുണ്ട് ബെഹ്റയ്ക്ക്. ചില്ലറ വില്പന, പെട്രോളിയം എൽ.പി.ജി ഓപ്പറേഷൻസ്, അന്താരാഷ്ട്രവിപണി രംഗങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.
മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണ്. ഉപകമ്പനിയായ ഇന്ത്യൻ ഓയിൽ മൗറിഷ്യസ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റായും സീനിയർ വൈസ് പ്രസിഡന്റായും (മാർക്കറ്റിംഗ് ഓപ്പറേഷൻസ്) പ്രവർത്തിച്ചിട്ടുണ്ട്. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും പ്രവർത്തിച്ചു. ഗുജറാത്തിൽ ചില്ലറ വില്പനവിഭാഗത്തിന്റെ തലവനായിരിക്കെയാണ് കേരളത്തിലെ നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |