കൊച്ചി: ഇരുചക്രവാഹനങ്ങൾ മുതൽ വീട്ടുപകരണങ്ങൾ വരെ ഐ.ഒ.ടി വഴി കുറഞ്ഞചെലവിൽ നിയന്ത്രിക്കാമെന്ന് മെഗാ കേബിൾ ഫെസ്റ്റിലെ ടെക്നിക്കൽ സെമിനാറിൽ വിദഗ്ദ്ധർ. കേബിൾ ടിവി ഓപ്പറേറ്റർമാർ വഴി 1,000 രൂപയ്ക്ക് ഐ.ഒ.ടി ഉപകരണങ്ങൾ വീടുകളിൽ സ്ഥാപിക്കാം.
കേരളവിഷൻ ബ്രോഡ്ബാൻഡ് എൻജിനിയറിംഗ് ആൻഡ് ഓപ്പറേഷൻ മേധാവി മനു മധുസൂദനൻ, ആദിത്യ ഇൻഫോടെക് എ.ജി.എം എസ്.ആർ.രാഗേഷ് എന്നിവർ ക്ലാസ് നയിച്ചു. വി.ജി. ഡാനിയേൽ, സെബാസ്റ്റ്യൻ സേവ്യർ, വി.എസ്.ജ്യോതികുമാർ, പി.എസ്.സിബി, വി.പി.ബിജു, എം.ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.
മേളയുടെ രണ്ടാംദിവസം നടന്ന ബ്രോഡ്കാസ്റ്റേഴ്സ് മീറ്റിൽ മുഹമ്മദ് മുസ്തഫ, ഷഖിലൻ, നാഗേശ്വർ രാജു, സുനിൽ ഗണപതി, പെരുമാൾ വരദൻ എ.രാജേഷ് എന്നിവർ സംസാരിച്ചു.
മാദ്ധ്യമമേഖലയിലെ ഓഗ്മെന്റഡ്-വെർച്വൽ റിയാലിറ്റി എന്ന വിഷയം ഇന്നു രാവിലെ 11ന് ഡെൻസിൽ ആന്റണി അവതരിപ്പിക്കും. എം. രാജ്മോഹൻ, പ്രജേഷ് അച്ചാണ്ടി എന്നിവർ പ്രസംഗിക്കും. മേള ഡോ.വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു.
സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. ബി.ബി.സി സൗത്ത് ഏഷ്യ ഡിസ്ട്രിബ്യൂഷൻ ഹെഡ് സുനിൽ ജോഷി മുഖ്യാതിഥിയായി. സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജൻ, സിഡ്കോ പ്രസിഡന്റ് കെ.വിജയകൃഷ്ണൻ, കെ.സി.സി.എൽ ചെയർമാൻ കെ.ഗോവിന്ദൻ, കേരള ഇൻഫോ മീഡിയ സി.ഇ.ഒ എൻ.ഇ.ഹരികുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |