SignIn
Kerala Kaumudi Online
Friday, 29 March 2024 11.26 AM IST

ജോയ് ആലുക്കാസിൽ നിന്ന് സ്വന്തമാക്കാം ₹100 കോടിയുടെ കാഷ്ബാക്ക് ഗിഫ്റ്റ് വൗച്ചർ

joy-alukkas

കൊച്ചി: ഉപഭോക്താക്കൾക്ക് ബമ്പർ സമ്മാനങ്ങളുമായി ജോയ് ആലുക്കാസിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി. 'മെഗാ ദീപാവലി കാഷ്ബാക്ക് ഓഫർ"വഴി 100 കോടി രൂപയുടെ ഗിഫ്‌റ്റ് വൗച്ചറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ജോയ് ആലുക്കാസിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും 'ദീപാവലി 2021 സ്‌പെഷ്യൽ ലിമിറ്റഡ് എഡിഷൻ കളക്ഷനുകൾ" പ്രദർശിപ്പിക്കും.

ഫെസ്‌റ്റിവൽ ഔട്ട്‌ഫിറ്റുകൾക്ക് അനുയോജ്യവും ആഘോഷങ്ങൾക്ക് ഇണങ്ങുന്നതുമായ രീതിയിൽ പ്രമുഖ ഡിസൈനർമാരും കരകൗശല വിദഗ്ദ്ധരും രൂപകല്പന ചെയ്‌ത വിശിഷ്ട ആഭരണശേഖരമാണ് അണിനിരത്തുന്നത്. സൗജന്യ ഗിഫ്‌റ്റ് വൗച്ചറുകൾക്കൊപ്പം കൂടുതൽ സ്വർണ-വജ്രാഭരണങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണിതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.

50,000 രൂപയ്ക്കുമേലുള്ള ഓരോ പർച്ചേസിനുമൊപ്പം 1,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനം ലഭിക്കും. 25,000 രൂപയുടെ ഡയമണ്ട്, അൺകട്ട് ഡയമണ്ട് പ്രഷ്യസ് ജുവലറി പർച്ചേസുകൾക്കൊപ്പവും 1,000 രൂപയുടെ ഗിഫ്‌റ്റ് വൗച്ചർ നേടാം. 10,000 രൂപയുടെ വെള്ളി ആഭരണങ്ങൾ വാങ്ങുമ്പോൾ 500 രൂപയുടെ ഗിഫ്‌റ്റ് വൗച്ചറും സ്വന്തമാക്കാം. എസ്.ബി.ഐ കാർഡ് പർച്ചേസിന് അഞ്ചു ശതമാനം കാഷ്ബാക്കുണ്ട് (2,500 രൂപവരെ). നവംബർ അഞ്ചുവരെയാണ് ഓഫറുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, JOY ALUKKAS, DIWALI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.