SignIn
Kerala Kaumudi Online
Thursday, 25 April 2024 3.21 PM IST

കെ.പി. നമ്പൂതിരീസ് ഹെയർകെയർ, ആന്റി ഡാൻഡ്രഫ് ഷാംപൂ വിപണിയിൽ

ayurveda

തൃശൂർ: കേശപരിചരണമേഖലയിൽ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കെ.പി. നമ്പൂതിരീസ് ആയുർവേദിക് ഹെയർകെയർ ഷാംപൂ, ആന്റി ഡാൻഡ്രഫ് ഷാംപൂ എന്നിവ വിപണിയിലിറക്കി. ആയുർവേദ ഹെർബൽ പേഴ്‌സണൽകെയർ ബ്രാൻഡ് എന്നനിലയിൽ കൂടുതൽ മുന്നേറുന്നത് ലക്ഷ്യമിട്ടാണ് കേശപരിചരണ വിഭാഗത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് കെ.പി. നമ്പൂതിരീസ് ആയുർവേദിക്‌സ് മാനേജിംഗ് ഡയറക്‌ടർ കെ. ഭവദാസൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വരുംവർഷങ്ങളിലായി ഈ വിഭാഗത്തിൽ കൂടുതൽ ഉത്പന്നങ്ങൾ വിപണിയിലിറക്കും.

ആയുർവേദ ഷാംപൂവിനും 'ചെമ്പരത്തി താളി" ഹെയർ ക്ലെൻസറിനും വിപണിയിൽ മികച്ച സ്വീകാര്യതയുണ്ട്. പുതുതലമുറയെ ആകർഷിക്കാനായി ഈ വർഷാദ്യം കമ്പനി പുതിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിച്ചിരുന്നു. കേരളത്തിൽ നാല് ഫാക്ടറികളുണ്ട്. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും രാജ്യത്തെ പ്രമുഖ നഗരങ്ങളിലും ജി.സി.സിയിലും വിപുലമായ വിതരണശൃംഖലയും കെ.പി. നമ്പൂതിരീസിനുണ്ടെന്ന് കെ. ഭവദാസൻ പറഞ്ഞു. സെയിൽസ് ഹെഡ് വിശാഖ് വി. നാരായണൻ, സീനിയർ ബ്രാൻഡ് മാനേജർ പി. സനോജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KP NAMPOOTHIRIS, AYURVEDA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.