SignIn
Kerala Kaumudi Online
Saturday, 20 April 2024 9.09 AM IST

കല്യാൺ സിൽക്‌സ് ഖിസൈസ് ഷോറൂമിന് തുടക്കമായി

kalyan

തൃശൂർ: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്‌സിന്റെ ദുബായിലെ ഏറ്റവും വലിയ ഷോറൂം ഖിസൈസിലെ ഡമാസ്‌കസ് സ്‌ട്രീറ്റിൽ തുറന്നു. അഹമ്മദ് മൂസ ഹസൻ മുഹമ്മദ് അൽബ്ളൂഷി ഉദ്ഘാടനം ചെയ്‌തു. സാൽപ ആൻഡ് മേനോൻ മാനേജിംഗ് ഡയറക്‌ടർ ഉണ്ണി മേനോൻ ഭദ്രദീപം തെളിച്ചു. അരീക്ക ജനറൽ ട്രേഡിംഗ് ചെയർമാൻ വി.ഒ. സെബാസ്‌റ്റ്യൻ ആദ്യ വില്പന നടത്തി. ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്‌ടർ ആന്റണി, ഫ്ളോറ ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്‌ടർ ഹസൻ, കല്യാൺ സിൽക്‌സ് യു.എ.ഇ റീജിയണൽ മാനേജർ ധനിൽ കല്ലാട്ട് തുടങ്ങിയവർ സംബന്ധിച്ചു.

സ്വന്തം തറികളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത പട്ടിന്റെ കളക്ഷനുകളാണ് ഖിസൈസ് ഷോറൂമിന്റെ ആകർഷണം. കല്യാൺ സിൽക്‌സിന്റെ 31-ാമത്തെയും ഗൾഫ് മേഖലയിലെ ആറാമത്തെയും ഷോറൂമാണിത്. കരാമ, മീനാ ബസാർ, ഷാർജ, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലാണ് മറ്റ് അന്താരാഷ്‌ട്ര ഷോറൂമുകൾ. റംസാൻ പ്രമാണിച്ച് ഈ ഷോറൂമുകളിൽ ഏറ്റവും പുത്തൻ കളക്ഷനുകളാണ് ഉപഭോക്താക്കൾക്കായി അണിനിരത്തിയിരിക്കുന്നതെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KALYAN SILKS, GULF SHOWROOM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.