തിരുവനന്തപുരം: സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ്ലൈനും. സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ലോഗോയും ടാഗ്ലൈനും പുതിയ പരസ്യവാചകങ്ങളും പ്രകാശനം ചെയ്തു.
ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ബില്ലുകൾ സ്വീകരിക്കാനുള്ള 'ലക്കി ബിൽ" മൊബൈൽ ആപ്പ് ലഭ്യമാക്കുന്നതിന്റെ മുന്നോടിയായാണ് പുതിയ ലോഗോയും ടാഗ്ലൈനും. ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ നികുതി രേഖപ്പെടുത്തിയ ബില്ല് വാങ്ങേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതാണ് പുതിയ ടാഗ്ലൈൻ. ലോഗോയിലും ടാഗ്ലൈനിലും വരുന്ന ആധുനികതയും പുതുമയും നികുതി ഭരണത്തിലും പ്രതിഫലിപ്പിക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
ചരക്ക് സേവനനികുതി വകുപ്പ് കമ്മിഷണർ ഡോ.രത്തൻ കേൽക്കർ, സ്പെഷ്യൽ കമ്മിഷണർ ഡോ.വീണ എൻ.മാധവൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |