SignIn
Kerala Kaumudi Online
Friday, 19 April 2024 8.38 PM IST

തെലങ്കാനയിലെ നിക്ഷേപകസംഗമം കിറ്റെക്സിന് മറുപടിയല്ല: മന്ത്രി രാജീവ്

kerala-offers-best-infras

തിരുവനന്തപുരം: തെലങ്കാനയിൽ മുഖ്യമന്ത്രി നടത്തിയ നിക്ഷേപകസംഗമം കിറ്റെക്സിനുള്ള മറുപടിയല്ലെന്നും സർക്കാർ വിവാദങ്ങൾക്ക് പിറകേയില്ലെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കേരളം നിക്ഷേപസൗഹൃദമല്ലെന്ന് ആരോപിച്ച് കിറ്റെക്സ് തെലങ്കാനയിലേക്ക് പോയ സാഹചര്യത്തിൽ അവിടെ നിക്ഷേപകരെ തേടുന്നത് കിറ്റെക്സിനുള്ള മറുപടിയാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെലങ്കാനയിൽ നിന്ന് മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നുമടക്കം കേരളത്തിൽ നിക്ഷേപങ്ങൾക്ക് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. ഐ.ടി., ഫാർമസ്യൂട്ടിക്കൽ, ടൂറിസം, ബയോടെക്‌നോളജി മേഖലകളിലെ നിക്ഷേപസാദ്ധ്യതകൾ ലക്ഷ്യമിട്ടായിരുന്നു തെലങ്കാനയിൽ ഇന്നലെ നിക്ഷേപകസംഗമം നടന്നത്.

മുഖ്യമന്ത്രിയും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമാണ് പങ്കെടുത്തത്. മുഖ്യമന്ത്രി പങ്കെടുക്കുമ്പോൾ നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കും. നിക്ഷേപകസംഗമം രഹസ്യമായി നടത്തിയതാണോയെന്ന ചോദ്യത്തിന് ഹൈദരാബാദിൽ ആവശ്യമായ പ്രചാരണവും മുന്നൊരുക്കവും നേരത്തെ ആരംഭിച്ചിരുന്നതായി മന്ത്രി മറുപടി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KITEX, TELENGANA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.