SignIn
Kerala Kaumudi Online
Saturday, 20 April 2024 1.56 AM IST

കെ.എസ്.എഫ്.ഇ: പുതിയ ചിട്ടി പദ്ധതിക്ക് റെക്കാഡ് വിജയം

ksfe

 ഓണത്തിന് പുതിയ ചിട്ടി പദ്ധതി

തൃശൂർ: നടപ്പുവർഷത്തെ (2022-23) കെ.എസ്.എഫ്.ഇയുടെ ആദ്യ ചിട്ടിപദ്ധതിക്ക് മികച്ച വിജയം. 200 കോടി രൂപ സലയുടെ പുതിയ ചിട്ടി ബിസിനസ് ലക്ഷ്യമിട്ടതിനേക്കാൾ എട്ടുകോടിയിലേറെ രൂപ അധികം നേടി. ജൂലായ് 15ന് സമാപിച്ച ചിട്ടിയിലൂടെ ശേഖരിച്ചത് സർവകാല റെക്കാഡായ 208.09 കോടി രൂപയാണ്.

നടപ്പുവർഷം കെ.എസ്.എഫ്.ഇ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുമെന്നതിന്റെ സൂചനയാണ് ആദ്യ ചിട്ടിയുടെ വിജയമെന്ന് ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്‌ടർ വി.പി.സുബ്രഹ്മണ്യൻ എന്നിവർ പറഞ്ഞു. ഓണത്തോട് അനുബന്ധിച്ച് പുതിയ ചിട്ടിപദ്ധതി നടപ്പാക്കും. നിരവധി സമ്മാനങ്ങളും ആനുകൂല്യങ്ങളും കോർത്തിണക്കിയ ആകർഷക പദ്ധതിയാണിതെന്നും അവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KSFE, KSFE CHITTY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.