തൃശൂർ: കെ.പി. നമ്പൂതിരീസ് ആയുർവേദിക്സിന്റെ ദന്ത, കേശ, ചർമ പരിപാലന ഉത്പന്നങ്ങൾക്ക് ഇനി പുതിയ ലോഗോയും ഉത്പന്നങ്ങളിൽ അടങ്ങിയ ആയുർവേദ ഔഷധ മൂലകങ്ങളും അവയുടെ ഗുണങ്ങളും വിശദീകരിക്കുന്ന ആകർഷക പാക്കിംഗും. 95 വർഷത്തെ പാരമ്പര്യമുള്ള കെ.പി. നമ്പൂതിരീസ് പുതുതലമുറയെ കൂടി ആകർഷിക്കാനുള്ള പാക്കിംഗും ലോഗോയുമാണ് അവതരിപ്പിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ കെ. ഭവദാസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചുവപ്പ്, പച്ച നിറങ്ങളുടെ സന്തുലനത്തോടെയാണ് പുതിയ ലോഗോ. പുതിയ പാക്കിംഗിലുള്ള ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡർ എന്നിവ വിപണിയിൽ ലഭ്യമാണ്. മറ്റ് ഉത്പന്നങ്ങൾ ഉടനെത്തിക്കും. എല്ലാം ഉപഭോക്താക്കളെ ആകർഷിച്ചതായാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. കമ്പനി സ്ഥാപകന്റെ ലോഗോ, ബ്രാൻഡിന്റെ മുഖമുദ്രയായ വിശ്വാസ്യതയ്ക്കും പാരമ്പര്യ ഗുണനിലവാരത്തിനുമുള്ള വ്യക്തമായ സന്ദേശമായാണ് ഉത്പന്നങ്ങളിൽ പതിച്ചിട്ടുള്ളത്.
തമിഴ്നാട്, കർണാടക വിപണികളിലും ഉത്പന്ന ശ്രേണി കൂടുതൽ ശക്തമാക്കും. ടൂത്ത് പേസ്റ്റിന്റെ പരസ്യകാമ്പയിനും പുറത്തിറക്കി. ഗുണമേന്മ ഉറപ്പാക്കുന്ന മൂന്ന് ഫാക്ടറികളാണ് കേരളത്തിലുള്ളത്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പ്രമുഖ നഗരങ്ങളിലും ഗൾഫിലും വിപുലമായ വിതരണശൃംഖലയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെയിൽസ് ഹെഡ് വി. വിശാഖ്, പി. സുനോജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |