SignIn
Kerala Kaumudi Online
Saturday, 20 April 2024 1.49 AM IST

കെ.എസ്.എഫ്.ഇ മെഗാ നറുക്കെടുപ്പ് ഇന്ന്

ksfe

തൃശൂർ: കെ.എസ്.എഫ്.ഇ സുവർണ ജൂബിലി ചിട്ടികളോടനുബന്ധിച്ച് പ്രഖ്യാപിച്ച സമ്മാന പദ്ധതികൾക്ക് അർഹരായവരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 10ന് തൃശൂർ ചെമ്പൂക്കാവിലുള്ള കെ.എസ്.എഫ്.ഇ കോർപറേറ്റ് ഓഫീസിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കും. നറുക്കെടുപ്പിന് മുന്നോടിയായുള്ള സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചെമ്പൂക്കാവ് ഡിവിഷൻ കൗൺസിലർ റെജി ജോയ്, ഡയറക്ടർമാരായ അഡ്വ. വി.കെ. പ്രസാദ് , അഡ്വ. റെജി സക്കറിയ, യൂണിയൻ ഭാരവാഹികളായ എസ്. മുരളികൃഷ്ണപിള്ള , ജി. തോമസ് പണിക്കർ, എൻ.എ. മൻസൂർ, എസ്. വിനോദ് , ഡോ. അനു പാപ്പച്ചൻ, ഇ.എസ്. സുഭാഷ് , അഡ്വ. കെ. സുനിൽകുമാർ, സതീഷ് കുമാർ, ലോട്ടറി വകുപ്പ് ഡയറക്ടർ പി. മനോജ്, ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിക്കും. 570 കോടി രൂപയുടെ ചിട്ടി തുക ലക്ഷ്യമിട്ട പദ്ധതി അവസാനിക്കുമ്പോൾ 628 കോടി രൂപയുടെ ചിട്ടി തുക ആർജ്ജിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KSFE, MEGA DRAW
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.