കൊച്ചി: ഗവേഷണത്തിലൂടെ കണ്ടെത്തിയ ഉത്പന്നങ്ങൾക്കും ആശയങ്ങൾക്കും വാണിജ്യ സാദ്ധ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) ആവിഷ്കരിച്ച റിസർച്ച് ഇന്നൊവേഷൻ നെറ്റ്വർക്ക് കേരളയുടെ (റിങ്ക്) ഡെമോ ഡേ 29ന് ഓൺലൈനായി നടക്കും.
ടൈ കേരളയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഡെമോ ഡേയിൽ ഭക്ഷ്യസംസ്കരണം ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പത്ത് ഉത്പന്നങ്ങൾ വിദഗ്ദ്ധ പാനലിന് മുന്നിൽ അവതരിപ്പിക്കും. എൻ.ഐ.ഐ.എസ്.ടിയിലെ ഉത്പന്നങ്ങളാണിവ. എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.എ. അജയഘോഷ് ആമുഖ പ്രഭാഷണം നടത്തും. എൻ.ഐ.ഐ.എസ്.ടി യുടെ സേവനങ്ങളെ കുറിച്ച് സി.എസ്.ഐ.ആർ - എൻ.ഐ.ഐ.എസ്.ടി പ്രിൻസിപ്പൽ സയന്റിസ്റ്റ് ആർ.എസ്. പ്രവീൺരാജ് സംസാരിക്കും. https://bit.ly/KSUMRINKDay എന്ന ലിങ്കിലൂടെ പരിപാടിയിൽ പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |