കൊച്ചി: പ്രമുഖ ഹോം ഇന്റീരിയർ റെനോവേഷൻ പ്ളാറ്റ്ഫോമായ ലിവ്സ്പേസ് ഇന്ത്യയിലും ഏഷ്യ - പസഫിക്കിലുമായി 80 വിപണികളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിൽ അറുപതും ഇന്ത്യയിലാണ്. ഹോം ഇന്റീരിയർ വിഭാഗത്തിൽ 65 ശതമാനം വിപണിവിഹതമുള്ള ലിവ്സ്പേസ്, 18 മാസത്തിനകം 150 രൂപകല്പനാ നൈപുണ്യ കേന്ദ്രങ്ങളും ആരംഭിക്കും.
കൊച്ചി, ഡൽഹി, ബംഗളൂരു, മുംബയ്, ജയ്പൂർ, അഹമ്മദാബാദ് തുടങ്ങിയ ഇടങ്ങളിലായി 25 സ്റ്റോറുകൾ കൂടാതെയാണ് ലിവ്സ്പേസ് പുതിയ സെന്ററുകൾ ആരംഭിക്കുന്നത്. ഇൻഡോർ, സൂററ്റ്, ലക്നൗ, മൈസൂരു തുടങ്ങിയ വിപണികളിലെ മോഡുലാർ ആവശ്യങ്ങൾ നിറവേറ്റാനാകുംവിധമാണ് വിപുലീകരണമെന്ന് ലിവ്സ്പേസ് സ്ഥാപകനും സി.ഒ.ഒയുമായ രമാകാന്ത് ശർമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |