ന്യൂഡൽഹി: ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണിലായതോടെ, ഓൺലൈൻ ഭക്ഷണ ഡെലിവറിക്ക് വൻ പ്രിയം. മക്ഡൊണാൾസ് റെസ്റ്റോറന്റ് ശൃംഖലയുടെ പശ്ചിമ-ദക്ഷിണമേഖലാ നടത്തിപ്പുകാരായ വെസ്റ്റ്ലൈഫ് ഡെവലപ്മെന്റ് കുറിച്ചത് മാർച്ച്പാദത്തിൽ മാത്രം 10.5 ശതമാനം വില്പന വളർച്ച. കൊവിഡ് കാലത്ത് കമ്പനിയുടെ മൊത്തം ബിസിനസിൽ 60 ശതമാനവും നടന്നത് ഓൺലൈനിലൂടെ.
ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ മുൻനിര കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയും സമാന വളർച്ചയാണ് നേടിയത്. മികച്ച വില്പന ട്രെൻഡിന്റെ പിൻബലത്തിൽ, കൊവിഡിലും തളരാതെ പ്രാരംഭ ഓഹരി വില്പനയുമായി (ഐ.പി.ഒ) മുന്നോട്ടു പോകുകയുമാണ് സൊമാറ്റോ. ചൈനയിലെ ആന്റ് ഗ്രൂപ്പിന്റെ ഓഹരി പങ്കാളത്തിമുള്ള സൊമാറ്റോ 8,250 കോടി രൂപയാണ് ഐ.പി.ഒയിലൂടെ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |