കൊച്ചി: ലുലു ഹൈപ്പർമാർക്കറ്റിന്റെ 20-ാം വാർഷികാഘോഷത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫർ തട്ടിപ്പിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ലുലുവിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമ്മിച്ചാണ് തട്ടിപ്പ് കാമ്പയിൻ. ഈ വെബ്സൈറ്റുമായി ലുലുവിന് യാതൊരുബന്ധവുമില്ലെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ എം.എ. നിഷാദ് വ്യക്തമാക്കി.
വ്യാജ വെബ്സൈറ്റിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ ലഭിക്കുമെന്ന് കാട്ടിയാണ് ഓഫറുകൾ. ഓഫർ വിവരങ്ങൾ 20 പേർക്ക് ഷെയർ ചെയ്താൽ മൊബൈൽഫോൺ സമ്മാനം ലഭിക്കുമെന്നും വ്യാജ ഓഫറിലുണ്ട്. വ്യക്തിപരമായ വിവരങ്ങൾ പങ്കുവയ്ക്കുംമുമ്പ് ഇത്തരം ലിങ്കുകൾ പരിശോധിച്ച് ഉറപ്പുവരുത്താൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം.
ലുലുവിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറിമാത്രം ഓഫറുകൾ തിരിച്ചറിയുക. തട്ടിപ്പുകളിൽ വഞ്ചിതരാകാതിരിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |