SignIn
Kerala Kaumudi Online
Friday, 29 March 2024 7.21 AM IST

ജെം ആൻഡ് ജുവലറി അവാർഡ്സിൽ തിളങ്ങി മലബാർ ഗോൾഡ്

malabar

 2021ൽ രണ്ട് പുരസ്‌കാരങ്ങൾ

കോഴിക്കോട്: ജെം ആൻഡ് ജുവലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ 'ഇന്ത്യൻ ജെം ആൻഡ് ജുവലറി അവാർഡ്സ്-2021"ൽ രണ്ടുവിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ സ്വന്തമാക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. ജുവലറി മേഖലയിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചതിനുള്ള ഹയസ്റ്റ് എംപ്ളോയിമെന്റ് ഓൺ ദ കമ്പനി റോൾസ്, മികച്ച റീട്ടെയിലർക്കുള്ള ഗ്ളോബൽ റീട്ടെയിലർ ഒഫ് ദി ഇയർ പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

1973 മുതൽ നൽകുന്ന ജെം ആൻഡ് ജുവലറി അവാർഡ് ഇന്ത്യയിൽ ഈംരഗത്തെ ഏറ്റവും പ്രമുഖമായ അവാർഡാണ്. ഒരേസമയം രണ്ട് വിഭാഗങ്ങളിൽ പുരസ്‌കാരം ലഭിച്ചത് വലിയ ബഹുമതിയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.

മുംബയ് ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽസലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ.അഷർ എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ സ്വീകരിച്ചു. മലബാർ ഗോൾഡിന് 10 രാജ്യങ്ങളിലായി 280ലേറെ ഷോറൂമുകളും ഇന്ത്യയിലും വിദേശത്തും ആഭരണനിർമ്മാണ യൂണിറ്റുകളുമുണ്ട്. 14,000ലേറെപ്പേരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.