SignIn
Kerala Kaumudi Online
Friday, 29 March 2024 7.02 PM IST

മലബാർ ഗോൾഡിന്റെ പുതിയ ഷോറൂം ആഗ്രയിൽ

malabar

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള വികസന പദ്ധതികളുടെ ഭാഗമായി ആഗ്രയിൽ പുതിയ ഷോറൂം തുറന്നു. ആഗ്ര എം.ജി റോഡിൽ തുറന്ന ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വൽ പ്ളാറ്റ്ഫോമിൽ നിർവഹിച്ചു. മുഖ്യാതിഥിയായിരുന്ന ആഗ്ര മേയർ നവീൻ ജെയിൻ ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുനൽകി.

മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിംഹാജി,​ വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽസലാം,​ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ,​ ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്,​ റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ. സിറാജ് തുടങ്ങിയവർ സംബന്ധിച്ചു.

രണ്ടുനിലകളിലായി 4,​000ലേറെ ചതുരശ്രഅടി വിസ്തീർണത്തിലൊരുക്കിയ ഷോറൂമിൽ ആധുനിക സൗകര്യങ്ങളുണ്ട്. ഉത്തർപ്രദേശിൽ മലബാർ ഗോൾഡിന്റെ ആറാമത്തെയും ഉത്തരേന്ത്യയിലെ 14-ാമത്തെയും ഷോറൂമാണിത്. ഷോറൂമുകളുടെ എണ്ണത്തിലും വില്പനയിലും ലോകത്തെ ഒന്നാമത്തെയും ഏറ്റവും മികവുറ്റതുമായ ജുവലറി ബ്രാൻഡാവുകയെന്ന ലക്ഷ്യത്തിലേക്ക് മലബാർ ഗോൾഡ് കൂടുതൽ അടുക്കുകയാണെന്ന് എം.പി. അഹമ്മദ് പറഞ്ഞു. 10 രാജ്യങ്ങളിലായി 260ലേറെ ഷോറൂമുകളും 14 മൊത്തവ്യാപാര യൂണിറ്റുകളും കമ്പനിക്കുണ്ട്. 451 കോടി ഡോളറാണ് വാർഷിക വിറ്റുവരവ്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം ചാരിറ്റിപ്രവർത്തനങ്ങൾക്കായും വിനിയോഗിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.